ശബരിമലയിലെ ഈ വർഷത്തെ വരുമാനം 440 കോടി! ഈ വർഷം 53,09,906 പേരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. അതിൽ 10,03,305 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,32,308 പേർ കൂടുതലായെത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശബരിമലയിൽ മണ്ഡല - മകരവിളക്ക് തീർഥാടന കാലയളവിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ. 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല മഹോത്സവകാലത്ത് മാത്രം 2,97,06,67,679 രൂപ ശബരിമലയിൽ വരുമാനം ലഭിച്ചിരുന്നു. മണ്ഡല വകാലത്ത് ദർശനം നടത്തിയത് 32,49,756 ഭക്തരാണ്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് ഈ കാലയളവിൽ അധികം ദർശനം നടത്തിയത്.
2023ൽ ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയിരുന്നത്. ഈ മണ്ഡലകാലത്ത് 2,97,06,67,679 രൂപയാണ് ആകെ വരുമാനമെങ്കിൽ കഴിഞ്ഞ വർഷം ഇത് 2,14,82,87,898 രൂപയായിരുന്നു. 82,379781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി.മകരവിളക്ക് തീർഥാടന കാലത്ത് ദേവസ്വം ബോർഡിന് ആകെ വരുമാനം 440 കോടി രൂപയാണെന്ന് പി എസ് പ്രശാന്തും പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപ കൂടുതൽ ഇക്കുറി ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. അരവണയുടെ വിറ്റുവരവിലൂടെ 192 കോടി ലഭിച്ചു. ഇത് കഴിഞ്ഞവർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണ്. കാണിക്കയായി 126 കോടിയാണ് ലഭിച്ചത്.
മുൻ വർഷത്തേക്കാൾ 17 കോടി കൂടുതൽ.ശബരിമലയിൽ റോപ്‌വേ പദ്ധതിയുടെ നിർമാണം ബിഒടി അടിസ്ഥാനത്തിൽ ഒരുമാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നരവർഷത്തിനകം റോപ് വേ പൂർത്തിയാക്കും. റോപ് വേ വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന ഡോളി തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.വാർത്താസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ചെയർമാൻ പി എസ് പ്രശാന്തും ഉദ്യോഗസ്ഥരും പങ്കെടുത്തു.സന്നിധാനത്ത് ഈ മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ 440 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം 360 കോടിയായിരുന്നു. 30 ലക്ഷത്തിലേറേ പേർക്ക് അന്നദാനം നൽകി. അപ്പവും അരവണയും പരാതിയില്ലാതെ വിതരണം ചെയ്തു.
വെർച്വൽക്യൂ, സ്‌പോട്ട് ബുക്കിങ് സംവിധാനത്തിലൂടെ ദിവസം 80000 പേർക്ക് ദർശനം നൽകാൻ തീരുമാനിച്ചിടത്ത് 90,000 മുതൽ 1,08,000 പേർക്ക് ദർശനം നൽകിയെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് ഈ കാലയളവിൽ അധികം ദർശനം നടത്തിയത്. 2023ൽ ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയിരുന്നത്. ഈ മണ്ഡലകാലത്ത് 2,97,06,67,679 രൂപയാണ് ആകെ വരുമാനമെങ്കിൽ കഴിഞ്ഞ വർഷം ഇത് 2,14,82,87,898 രൂപയായിരുന്നു. 82,379781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി.മകരവിളക്ക് തീർഥാടന കാലത്ത് ദേവസ്വം ബോർഡിന് ആകെ വരുമാനം 440 കോടി രൂപയാണെന്ന് പി എസ് പ്രശാന്തും പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപ കൂടുതൽ ഇക്കുറി ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. അരവണയുടെ വിറ്റുവരവിലൂടെ 192 കോടി ലഭിച്ചു. ഇത് കഴിഞ്ഞവർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണ്.
Find out more: