അങ്കണവാടിയിൽ ബിരിയാണി; ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് ഭക്ഷണ മെനു പരിഷ്‌കരിക്കാൻ സംസ്‌ഥാന സർക്കാർ!  ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോയിൽ ഇടപെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. 'അങ്കണവാടിയിൽ ബിരിയാണി തരണം, ഉപ്പുമാറ്റിയിട്ട് ബിരിയാണി. ബിരിയാണിയും പൊരിച്ചകോഴിയും'- എന്നിങ്ങനെയായിരുന്നു ശങ്കുവിൻ്റെ ആവശ്യം. ദിവസങ്ങൾക്കകം വീഡിയോ വൈറലായതോടെ കമൻ്റിലൂടെ നിരവധി ശങ്കുവിന് പിന്തുണയുമായി എത്തി. ജയിൽ പുള്ളികൾക്ക് ബിരിയാണി നൽകാമെങ്കിൽ എന്തുകൊണ്ട് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകിക്കൂടാ എന്നും ചിലർ കമൻ്റിലൂടെ ചോദിച്ചു.അതേസമയം സംസ്ഥാനത്തെ സ്മാർട്ട് അങ്കണവാടികളുടെ എണ്ണം 117 ആയി ഉയർന്നു. 






30 സ്മാർട്ട് അങ്കണവാടികൾ കൂടി പ്രവർത്തനസജ്ജമായതോടെയാണ് സംസ്ഥാനത്ത് 117 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമായത്. വനിതാ ശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എംഎൽഎ എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് 30 സ്മാർട്ട് അങ്കണവാടികൾ പൂർത്തീകരിച്ചത്. മൊത്തം 189 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഒന്നാം നമ്പർ അങ്കണവാടിയിലെ കൊച്ചുമിടുക്കനായ ശങ്കു എന്ന ത്രീജൽ എസ് സുന്ദറിൻ്റെ വീഡിയോയാണ് വൈറലായത്. അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണി ആക്കണം എന്നതായിരുന്നു ശങ്കുവിന്റെ ആവശ്യം. അമ്മ അശ്വതി വീട്ടിൽവെച്ച് ശങ്കുവിന് ബിരിയാണി നൽകുമ്പോഴാണ് അങ്കണവാടിയിൽ ബിരിയാണി വേണമെന്ന ആവശ്യം കുരുന്ന് ഉയർത്തിയത്. ശങ്കുവിന്റെ ആവശ്യം ചിത്രീകരിച്ച അമ്മ ഇവ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 






വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാർക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങൾ അറിയിച്ചു. ആ മകൻ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 





ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഒന്നാം നമ്പർ അങ്കണവാടിയിലെ കൊച്ചുമിടുക്കനായ ശങ്കു എന്ന ത്രീജൽ എസ് സുന്ദറിൻ്റെ വീഡിയോയാണ് വൈറലായത്. അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണി ആക്കണം എന്നതായിരുന്നു ശങ്കുവിന്റെ ആവശ്യം. അമ്മ അശ്വതി വീട്ടിൽവെച്ച് ശങ്കുവിന് ബിരിയാണി നൽകുമ്പോഴാണ് അങ്കണവാടിയിൽ ബിരിയാണി വേണമെന്ന ആവശ്യം കുരുന്ന് ഉയർത്തിയത്. ശങ്കുവിന്റെ ആവശ്യം ചിത്രീകരിച്ച അമ്മ ഇവ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്.

Find out more: