ജയിക്കാൻ ശ്രമിച്ചില്ല അന്നും ഇന്നും! വീഡിയോ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് ഉപ്പും മുളകും ലൈറ്റ് ഫാമിലി! ദിവസങ്ങൾക്ക് ശേഷമായി പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് ഇവർ. എന്താണ് പുതിയ വീഡിയോ ഇടാത്തതെന്ന് ചോദിച്ച് ഒത്തിരി ചോദ്യങ്ങൾ വരുന്നുണ്ട്. കോളുകളൊന്നും എടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല ഞങ്ങൾ. ഞങ്ങളുടെ ഫോണിലേക്ക് മാത്രമല്ല പൊന്നുവിനെയും വിളിക്കുന്നുണ്ട് ഇതേക്കുറിച്ച് അറിയാനായി. അറ്റൻഡ് ചെയ്യാതെ വരുമ്പോൾ ആളുകൾക്ക് നമ്മളോട് വെറുപ്പ് തോന്നാൻ സാധ്യതയുണ്ട്. എന്താണ് അവർ എടുക്കാത്തത് എന്ന ചിന്തയിൽ തോന്നുന്നതാണ് അത്. നമ്മുടെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് വിളിക്കുന്നത് എന്നറിയാം. അമ്മയ്ക്ക് വയ്യെന്നൊക്കെ പറഞ്ഞത് കൊണ്ട് അതേക്കുറിച്ച് അറിയാനും കൂടിയാണ് വിളിക്കുന്നതെന്ന് മനസിലാവുന്നുണ്ട്. ഫോണെടുക്കാനും ഒന്നും പറയാനും പറ്റാത്തൊരു അവസ്ഥയിലുമാണ് ഞങ്ങൾ.
ഞങ്ങൾ പുറത്തൊക്കെ പോവുന്നുണ്ട്, കാര്യങ്ങളൊക്കെ നടത്തുന്നുണ്ട്. ചിരിയും കളിയുമൊക്കെയുണ്ട്. അതൊക്കെ ഒരുതരം വെച്ചുകെട്ടലാണ്, ഉള്ളത് പറയാമല്ലോ. അതെത്രത്തോളം ആളുകൾ മനസിലാക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല.ഞാനും അച്ഛനും മൂകതയിലായപ്പോഴാണ് പൊന്നുവും ഷെബിയും ഞങ്ങളേയും കൂട്ടി ട്രിപ്പിന് പോയത്. കുണുക്കനും കുണുക്കിയും ഭയങ്കര സങ്കടത്തിലായിരുന്നു. ഫ്‌ളൈറ്റിൽ കയറാൻ പറ്റാത്തതിന്റെ വിഷമം അവർക്ക് രണ്ടുപേർക്കുമുണ്ടായിരുന്നു. അവരേയും കൊണ്ട് ട്രിപ്പിന് പോവണമെന്ന് പറഞ്ഞാണ് പൊന്നുവും ഷെബിയും മണാലിയിലേക്ക് പോയത്. അങ്ങനെയാണ് മൂന്നാർ യാത്ര സംഭവിച്ചത്.ഞാൻ വണ്ടിയും കൊണ്ട് വരും. അമ്മ റെഡിയായിരിക്കണം എല്ലാവരും. ഡ്രസൊക്കെ പാക്ക് ചെയ്‌തോളൂ എന്ന് പറഞ്ഞ് ഷെബി വിളിച്ചിരുന്നു.
അങ്ങനെയാണ് മൂന്നാറിലേക്ക് പോയത്. ഹാപ്പിയായോ, ഹാപ്പിയാണോ എന്നാണ് ഡ്രൈവ് ചെയ്യുമ്പോൾ ഷെബി ചോദിച്ചിരുന്നത്. നമ്മുടെ സന്തോഷത്തിന് വേണ്ടിയാണ് അവരെല്ലാം നിൽക്കുന്നത്. ഞങ്ങൾ മൂഡോഫായപ്പോൾ കാർത്തുവിനെപ്പോലും അത് ബാധിച്ചിരുന്നു. നമ്മൾ ചിരിച്ചാലേ അവൾ ചിരിക്കുള്ളൂ, അതായിരുന്നു അവസ്ഥ.കുണുക്കനും കുണുക്കിക്കും വേണ്ടിയാണ് ഇപ്പോഴത്തെ ജീവിതം. നിങ്ങളെ രണ്ടാളെയും ഹോസ്റ്റലിലാക്കും എന്നൊക്കെ അവർ തല്ല് കൂടുമ്പോൾ ഞങ്ങൾ പറയാറുണ്ട്. ഒരു സെക്കൻഡ് അവരെ കാണാതിരിക്കാനാവില്ല. അവരുടെ മുഖം വാടിയാൽ ഞങ്ങൾക്ക് പിടിവിട്ട് പോവും. നമ്മുടെ മക്കൾ ഒരു തെറ്റ് ചെയ്താൽ നമ്മൾ ശാസിക്കില്ലേ, എല്ലാ അച്ഛനമ്മമാരും അങ്ങനെയല്ലേ, അടിക്കുകയും ശിക്ഷിക്കുകയും ചെയ്യില്ലേ. അത് ക്രൂരതയെന്ന് വരുത്തി തീർത്ത് ഞങ്ങളെ ക്രൂശിക്കുകയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
എന്തായാലും സ്‌നേഹിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സ്‌നേഹിച്ചതാണ് എല്ലാവരെയും. ഇപ്പോഴും ഇങ്ങനെ ചിരിച്ച് കളിച്ച് നിൽക്കാൻ കാരണം മറ്റ് ഇവരാണ്. പൊന്നു പോയ സമയത്താണെങ്കിലും മറ്റ് മൂന്ന് മക്കളെ വെറുക്കാനോ, ആ ദേഷ്യം അവരോട് കാണിക്കാനോ നിന്നിട്ടില്ല. അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുമായിരുന്നു. ഇപ്പോൾ രണ്ടാമത്തെ ആൾ പോയപ്പോൾ ബാക്കി രണ്ടുപേരുടെ സന്തോഷം ഞങ്ങൾ നോക്കേണ്ടേ. ആൾക്കാരുടെ മുഖത്തൊക്കെ നോക്കാൻ എന്തോ പോലെയായിരുന്നു. അത് മാറി വരുന്നേയുള്ളൂ.
നമ്മളെന്തോ കൊലക്കുറ്റം ചെയ്ത പോലെയാണ് ചിലരുടെ നോട്ടം.
എല്ലാവരുടെയും ജീവിതത്തിലുണ്ടാവുമല്ലോ ഓരോ കാലക്കേടുകൾ. അതിന് കൂട്ടുകക്ഷികളുണ്ടല്ലോ. ഈ രണ്ട് ചെറിയ മക്കളില്ലെങ്കിൽ ഞങ്ങൾ ആത്മഹത്യ ചെയ്‌തേനെ. ജീവിതം അവസാനിപ്പിക്കാമെന്നായിരുന്നു കരുതിയത്. എന്തിന് വേണ്ടി ജീവിച്ചു എന്ന് ചോദിച്ചാൽ ഒരു പിടിയുമില്ല. ഇത്രയും സ്‌നേഹിച്ചിട്ടും, അവര് സ്‌നേഹിച്ചില്ല എന്നൊക്കെ പറഞ്ഞ് ദുഷ്ടൻമാരെപ്പോലെ ട്രീറ്റ് ചെയ്തതൊന്നും സഹിക്കാനാവുന്നതല്ല. അച്ഛനെക്കുറിച്ച് പറഞ്ഞതെല്ലാം കേട്ടപ്പോൾ വലിയ വേദനയാണ്.
Find out more: