
അഹാനയ്‌ക്കൊപ്പമായി ഓസിയുടെ ഷോപ്പിലേക്ക് പോയതിന്റെ വിശേഷങ്ങളും സിന്ധു കൃഷ്ണ കാണിച്ചിരുന്നു. ഇതാദ്യമായിട്ടാണോ അഹാന ്അങ്ങോട്ടേക്ക് പോവുന്നത്, അതെന്താണ് അനിയത്തിയുടെ ബിസിനസ് പ്രമോട്ട് ചെയ്യാത്തതെന്നായിരുന്നു ചോദ്യങ്ങൾ. ഊഹാപോഹം എന്നായിരുന്നു വിമർശനങ്ങൾക്ക് താഴെ സിന്ധു കൃഷ്ണ കമന്റ് ചെയ്തത്.വീട്ടിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കിടുന്നവരാണ് സിന്ധു കൃഷ്ണയും മക്കളും. എവിടെയെങ്കിലും പുതിയൊരു ഫ്രൂട്ട് കണ്ടാൽ അതിന്റെ ഉള്ളിലെന്താണ്, ടേസ്റ്റ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ വല്ലാത്തൊരു ആകാംക്ഷയാണ്. സ്‌കൂൾ കാലഘട്ടം മുതലേ അങ്ങനെയാണ്. ഒരു സീനിയർ കുട്ടി റമ്പുട്ടാൻ കഴിച്ച് തോൽ പുറത്ത് കളയുന്നത് കണ്ടിരുന്നു. അത് എടുത്ത് നോക്കി എന്താണെന്നൊക്കെ അറിയാനുള്ള ശ്രമങ്ങൾ അന്ന് ഞങ്ങൾ നടത്തിയിരുന്നു.
അമ്മുവിനെ പ്രഗ്നന്റായിരുന്ന സമയത്ത് മെഡിക്കൽ കോളേജ് സൈഡിലൂടെ പോയപ്പോൾ റമ്പുട്ടാൻ കണ്ടിരുന്നു. അങ്ങനെയാണ് അത് വാങ്ങിക്കഴിക്കുന്നത്. ആ കുരു ഗാർഡനിൽ ഇട്ടിരുന്നു. അതാണ് വലുതായി മരമായി മാറി നിറയെ ഫലം തന്നത്. അങ്ങനെയാണ് ഞങ്ങൾ റമ്പുട്ടാൻ ഫാമിലിയായി മാറിയത്. ഓസിയെക്കുറിച്ചും സിന്ധു വാചാലയായിരുന്നു. സാമ്പാറും ഇലകൾ വെച്ചുള്ള തോരനും ഓസിക്ക് വല്യ ഇഷ്ടമാണ്. അവൾ ഓരോന്ന് കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയാറുണ്ട്. അതൊക്കെ സെറ്റാക്കി കൊടുക്കുന്നുണ്ട്. മിക്ക ദിവസവും ഫുഡ് കഴിക്കാനായി ഇങ്ങോട്ട് തന്നെ വരുന്നുണ്ട്. എന്തോ ഫംഗ്കഷൻ പ്ലാനിലാണ് അവർ. അതിന് ഹാളും മറ്റ് കാര്യങ്ങളുമൊക്കെ പ്ലാനാക്കുകയാണ്.ഹൻസികയെ കോളേജിൽ വിടാൻ പോയതും, പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുപ്പിച്ചതുമെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു.