വല്ലാതെ കരച്ചിലും സങ്കടവുമൊക്കെ തോന്നുന്നു; താൻ പ്രെഗ്നന്റ് ആയതിനെ കുറിച്ച് അസ്‌ല മർലി! യൂട്യൂബിൽ ആരും പറയാൻ മടിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചും സെക്‌സ് എജുക്കേഷനുമൊക്കെയാണ് അശ്ല സംസാരിക്കുന്നത്. അതിനൊപ്പം തന്റെ കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 2023 ൽ ആയിരുന്നു അശ്ല മർലിയുടെയും അംജീഷ് ഷാജഹാന്റെയും വിവാഹം. ഭർത്താവിനൊപ്പം യുകെയിലും കുടുംബത്തിനൊപ്പം ദുബായിലുമൊക്കെയാണ് അശ്ല ഇപ്പോൾ. ആ വിശേഷങ്ങൾ എല്ലാം താരം യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്ന, കാത്തിരുന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ച വീഡിയോയിൽ അസ്ല പറയുന്നത്. അതെ, അസ്ല മർലി ഗർഭിണിയാണ്. യൂട്യൂബ് വ്‌ളോഗ് വീഡിയോകളിലൂടെ ആളുകൾക്ക് ഏറെ പരിചിതയാണ് അസ്ല മർലി.





 ഫ്‌ളഴേ്‌സ് ഒരു കോടി പോലുള്ള ഷോകളിലൂടെ അശ്ലയുടെ വിശേഷങ്ങൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും അറിയാം. ആദ്യത്തെ സ്‌കാനിങ് കഴിഞ്ഞു, ബേബിയുടെ പൊസിഷൻ എല്ലാം ഓകെയാണ്. നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ല. ഇപ്പോഴത്തെ എന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചാൽ, വലിയ കുഴപ്പമൊന്നും ഇല്ല. ഭയങ്കര ഇമോഷൻസ് ആണ്, എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത അത്രയും. വെറുതേ സങ്കടം വരുന്നു. കരച്ചിൽ സഹിക്കുന്നില്ല. സ്‌നേഹം എത്ര കിട്ടിയിട്ടും മതിയാവാത്തത് പോലെ. മൂന്ന് മാസത്തേക്ക് യാത്രകളൊന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്തായാലംു അംജു ഇക്കയുടെ അടുത്തേക്ക് പോകുന്നത് നടക്കില്ല. ലീവ് കിട്ടി അംജു ഇക്ക എപ്പോൾ വരും എന്നറിയില്ല. മറ്റ് വിശേഷങ്ങൾ എല്ലാം ഞാൻ പിന്നാലെ അറിയിക്കാം എന്ന് പറഞ്ഞാണ് അസ്ലയുടെ വീഡിയോ അവസാനിക്കുന്നത്.




ഇങ്ങനെ ഒരു സന്തോഷ വാർത്ത എപ്പോൾ നിങ്ങളോടെല്ലാം പറയും എന്ന് കാത്തിരിക്കുകയായിരുന്നു. പക്ഷേ ഞാൻ ഒറ്റയ്ക്ക് പറയേണ്ടി വരും എന്ന് കരുതിയില്ല. അംജു ഇക്ക യുകെയിലാണ്. അവിടെയുള്ളപ്പോൾ ടെസ്റ്റ് ചെയ്തു നോക്കിയപ്പോഴൊന്നും പോസിറ്റീവായി കാണിച്ചിരുന്നില്ല. ഈ ഫെബ്രുവരി 10 നാണ് ടെസ്റ്റ് പോസിറ്റീവായത്. എനിക്കൊട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്റെ മാറ്റം കണ്ട് സുഹൃത്ത് ഡോണ ഞാൻ പ്രെഗ്നന്റ് ആണെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും, രണ്ട് മൂന്ന് വട്ടം ടെസ്റ്റ് ചെയ്തിട്ടും നെഗറ്റീവായതോടെ എന്റെ പ്രതീക്ഷ പോയിരുന്നു. പോസിറ്റീവാണ് എന്ന് കണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, കഴിഞ്ഞ കുറച്ചാഴ്ചകളായി ഞാൻ ഓരോ കുഞ്ഞുങ്ങളെ മാത്രമാണ് സ്വപ്‌നം കണ്ടിരുന്നത്. 




എന്തോ അതൊരു ഇന്റ്യൂഷൻ ആയിരിക്കാം. ഞാൻ അത്രയദികം കാത്തിരുന്ന, ആഗ്രഹിച്ച കാര്യമാണിത്. ഒരു അമ്മയാവാൻ പോകുന്നു എന്ന സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണ്. സന്തോഷമാണോ, ഷോക്കാണ് ഇതറിഞ്ഞപ്പോൾ ഉണ്ടായത് എന്നറിയില്ല. ഒരു കുഞ്ഞിന് വേണ്ടി ഞാൻ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് എന്റെ സബ്‌സ്‌ക്രൈബേഴ്‌സിന് അറിയാം. ആ സന്തോഷം അറിഞ്ഞപ്പോൾ തന്നെ നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് തോന്നി. അതിനായി മൂന്നാം മാസത്തെ സ്‌കാനിങ് വരെ കാത്തിരിക്കാൻ ക്ഷമയില്ല. ഇനിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്.
രചയിതാവിനെക്കുറിച്ച്

Find out more: