25ാം വിവാഹ വാർഷികം ആഘോഷിച്ച്‌ ഖുശ്ബുവും സുന്ദറും! ഞാനും എന്റെ നല്ലപാതിയും ഒന്നിച്ചുള്ള യാത്ര 25 വർഷം പിന്നിട്ടു. ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം ദൃഢമായി മാറുകയായിരുന്നു. ഞങ്ങൾ രണ്ടാളും ഏറ്റവും മികച്ചതാണ് നൽകുന്നത്. വാക്കുകളോ, മറ്റ് കാര്യങ്ങളോ ഒന്നും അളന്നുതൂക്കാറില്ല. കുടുംബം നന്നായി പോവുന്നതിന്റെ ക്രെഡിറ്റ് ഞങ്ങൾ രണ്ടാൾക്കുമാണ്. ഞാൻ ഒരിക്കലും അദ്ദേഹത്തോട് താങ്ക് യൂ പറയാറില്ല. എന്നാൽ ഐ ലവ് യൂ പറയാറുണ്ട്. നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. എന്നും അതേപോലെ തന്നെയിരിക്കട്ടെ. ഹാപ്പി ആനിവേഴ്‌സറി സ്വീറ്റ് ഹാർട്ട് എന്നുമായിരുന്നു ഖുശ്ബു കുറിച്ചത്. വിവാഹ ജീവിതം 25ാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷമാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും അന്നത്തെ സംഭവങ്ങളെക്കുറിച്ചുമെല്ലാം അവർ വാചാലയായിരുന്നു. പരസ്പരമുള്ള സഹകരണമാണ് ഞങ്ങളുടെ പ്ലസ് പോയന്റ്.





  ഒരു കാര്യവും നിർബന്ധിച്ച് ചെയ്യിക്കാറില്ല. എന്തെങ്കിലും പ്രശ്‌നം വന്നാൽ പെട്ടെന്ന് തന്നെ കോംപ്രമൈസാവും. പിന്നീട് അതേക്കുറിച്ച് സംസാരിക്കാറില്ല. അദ്ദേഹത്തെ പോലെയൊരാൾ ജീവിതപങ്കാളിയായി വന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം തന്നെയാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടിരുന്നു.അന്നും ഇന്നും ഞങ്ങളുടെ കൂടെയുള്ള ആളാണ് സുജാത വിജയകുമാർ. ആത്മ സുഹൃത്തിനൊപ്പമുള്ള ചിത്രവും ഖുശ്ബു പോസ്റ്റ് ചെയ്തിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമായാണ് ഖുശ്ബുവും സുന്ദറും വിവാഹിതരായത്. വിവാഹ ശേഷവും ഖുശ്ബു സിനിമയിൽ സജീവമായിരുന്നു. ഞങ്ങളൊന്നിച്ച് വളർന്നവരാണെന്നാണ് ഖുശ്ബു എപ്പോഴും പറയാറുള്ളത്.




 ഭാര്യഭർത്താക്കൻമാരുടെ ഇടയിലുണ്ടാവുന്ന വഴക്കുകളും തർക്കങ്ങളുമെല്ലാം ഞങ്ങളുടെ ഇടയിലും ഉണ്ടാവാറുണ്ട്. എന്നാൽ അതെല്ലാം മികച്ച രീതിയിൽ ബാലൻസ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.കല്യാണ സാരിയാണ് ഞാൻ ആനിവേഴ്‌സറിക്കും ധരിച്ചത്. ടിഷ്യൂ സാരിയായതിനാൽ ബോർഡറിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 25ാം വിവാഹ വാർഷികത്തിൽ ലോകം ചുറ്റിക്കറങ്ങനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. അതിനിടയിലാണ് മുരുകൻ ഞങ്ങളെ ഇവിടെ എത്തിച്ചത്. അദ്ദേഹത്തിന് ഞങ്ങളെ കാണാൻ തോന്നിയിട്ടുണ്ടാവും. രാവിലത്തെ പൂജ സമയത്ത് അദ്ദേഹത്തിന് അരികിൽ തന്നെ ഇരിക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ ഭാഗ്യമാണ്. 



  ഇതിലും മികച്ച രീതിയിൽ ഞങ്ങൾക്ക് വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിക്കാനാവില്ല. അത്രയേറെ സന്തോഷമാണ് ഇവിടെ വന്നപ്പോൾ കിട്ടിയതെന്ന് ഖുശ്ബു പറയുന്നു. ഞങ്ങൾ രണ്ടാളും ഏറ്റവും മികച്ചതാണ് നൽകുന്നത്. വാക്കുകളോ, മറ്റ് കാര്യങ്ങളോ ഒന്നും അളന്നുതൂക്കാറില്ല. കുടുംബം നന്നായി പോവുന്നതിന്റെ ക്രെഡിറ്റ് ഞങ്ങൾ രണ്ടാൾക്കുമാണ്. ഞാൻ ഒരിക്കലും അദ്ദേഹത്തോട് താങ്ക് യൂ പറയാറില്ല. എന്നാൽ ഐ ലവ് യൂ പറയാറുണ്ട്. നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. എന്നും അതേപോലെ തന്നെയിരിക്കട്ടെ. ഹാപ്പി ആനിവേഴ്‌സറി സ്വീറ്റ് ഹാർട്ട് എന്നുമായിരുന്നു ഖുശ്ബു കുറിച്ചത്.


Find out more: