180 ദിവസം ശമ്പളത്തോടെ പ്രസവാവധി, ഒപ്പം ഗ്രാറ്റുവിറ്റിയും: ആശ വർക്കർമാരോടൊപ്പം ആന്ധ്രാ പ്രദേശ് സർക്കാർ! രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ എൻ ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടപ്പാക്കിയത്. മുൻനിര ആരോഗ്യപ്രവർത്തകരായ ആശ വർക്കർമാർക്ക് സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതടക്കം ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. കേരളത്തിൽ ആശ വർക്കർമാർ നടത്തുന്ന സമരം ശ്രദ്ധനേടുന്നതിനിടെ, ആശ വർക്കർമാർക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുമായി ആന്ധ്രാപ്രദേശ് സർക്കാർ. രാജ്യത്ത് ആശ വർക്കർമാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് ആന്ധ്രാ പ്രദേശ്.
പ്രതിമാസം 10,000 രൂപയാണ് ആന്ധ്രാ പ്രദേശിലെ ആശമാരുടെ വേതനം. ആന്ധ്രാ പ്രദേശിൽ 42,752 ആശ വർക്കർമാരാണ് സേവനം ചെയ്യുന്നത്. ഇതിൽ 37,017 പേർ ഗ്രാമീണ മേഖലകളിലും 5,735 പേർ നഗര മേഖലകളിലുമാണ് ഉള്ളത്. ആശാ വർക്കർമാരുടെ സേവനത്തിനുള്ള അംഗീകാരമാണ് പുതിയ ആനുകൂല്യങ്ങളെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് പറഞ്ഞു. ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 62 ഉയർത്തുകയും ചെയ്തു. വിരമിക്കുന്ന ആശമാർക്ക് ഓക്സിലറി നഴ്സ് മിഡ്‍വൈഫ് (എഎൻഎം) റിക്രൂട്ട്മെൻ്റിൽ മുൻഗണന നൽകും. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അനുകൂല്യവും ഇവർക്ക് ലഭ്യമാകും. ആരോഗ്യവകുപ്പിൽ നടന്ന അവലോകന യോഗത്തിലാണ് ആശ വർക്കർമാർക്ക് അനുകൂലമായ തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അംഗീകാരം നൽകിയത്.
ആശ വർക്കർമാരുടെ വേതനത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും പഠനം നടത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആന്ധ്രയിലെ ആശമാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് സർക്കാർ പച്ചക്കൊടി വീശിയത്. 30 വർഷം സേവനം പൂർത്തിയാക്കുന്ന ആശ വർക്കർമാരാണ് ഗ്രാറ്റുവിറ്റിക്ക് യോഗ്യരാകുക. പരാമാവധി 1.5 ലക്ഷം രൂപയാണ് ഗ്രാറ്റുവിറ്റിയായി ഓരോരുത്തർക്കും ലഭിക്കുക. കൂടാതെ, ആശമാർക്ക് പ്രസവാവധി ആനുകൂല്യങ്ങളും സർക്കാർ ഏർപ്പെടുത്തി. ഇതുവഴി 180 ദിവസത്തെ (ആറ് മാസം) അവധി പ്രവൃത്തി ദിവസങ്ങളായി അംഗീകരിക്കും. ഇക്കാലയളവിൽ 60,000 രൂപ ആശമാർക്ക് ശമ്പളമായി ലഭിക്കും.
രാജ്യത്ത് ആശ വർക്കർമാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് ആന്ധ്രാ പ്രദേശ്. പ്രതിമാസം 10,000 രൂപയാണ് ആന്ധ്രാ പ്രദേശിലെ ആശമാരുടെ വേതനം. ആന്ധ്രാ പ്രദേശിൽ 42,752 ആശ വർക്കർമാരാണ് സേവനം ചെയ്യുന്നത്. ഇതിൽ 37,017 പേർ ഗ്രാമീണ മേഖലകളിലും 5,735 പേർ നഗര മേഖലകളിലുമാണ് ഉള്ളത്. ആശാ വർക്കർമാരുടെ സേവനത്തിനുള്ള അംഗീകാരമാണ് പുതിയ ആനുകൂല്യങ്ങളെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് പറഞ്ഞു. ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 62 ഉയർത്തുകയും ചെയ്തു. വിരമിക്കുന്ന ആശമാർക്ക് ഓക്സിലറി നഴ്സ് മിഡ്‍വൈഫ് (എഎൻഎം) റിക്രൂട്ട്മെൻ്റിൽ മുൻഗണന നൽകും. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അനുകൂല്യവും ഇവർക്ക് ലഭ്യമാകും.
Find out more: