208ൽ നിന്ന് 100 കിലോ: ആനന്ത് അംബാനി സ്വീകരിച്ച ഡയറ്റ് എന്ത്? 208 കിലോ ഭാരമുണ്ടായിരുന്ന ആനന്ത് 18 മാസം കൊണ്ട് 100 കിലോയായി കുറയുകയായിരുന്നു. ചിട്ടയായ ഭക്ഷണക്രമവും ജീവിത രീതികളുമാണ് ഭാരം കുറയ്ക്കാൻ ആനന്ദിനെ സഹായിച്ചത്. ഫിറ്റ്നസ് പരിശീലകൻ വിനോദ് ചന്നയുടെ നിർദേശങ്ങളും ഉപദേശങ്ങളുമാണ് ആനന്തിൻ്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത്.മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ത് അംബാനി ശരീരഭാരം കുറച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി തെരഞ്ഞെടുത്ത ഭക്ഷണങ്ങൾ ജീവിതത്തിൽ പിന്തുടരണം. ഭക്ഷണം വേഗത്തിൽ കഴിക്കരുത്, രുചികൾ ആസ്വദിച്ച് പതിയെ വേണം ഭക്ഷണം കഴിക്കാൻ. ഭക്ഷണത്തോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോകാനുമാകണം.
സോഫ്റ്റ് ഡ്രിങ്കുകൾ, ഫ്ലേവർ ജ്യൂസുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ചർമ്മത്തെ ഗുരുതരമായി ബാധിക്കും.ജങ്ക് ഫുഡുകൾ എണ്ണയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ഏറ്റവും ആവശ്യം. ജങ്ക് ഫുഡ് പത്ത് അല്ലെങ്കിൽ 15 ദിവസത്തിനിടെ ഒരിക്കൽ മാത്രം ഉപയോഗിക്കാം. പഞ്ചസാര പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. അമിതമായ മദ്യപാനം ചർമ്മത്തിൻ്റെ സ്വാഭാവികത നശിപ്പിക്കും. വറുത്തതും കവറുകളിൽ ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. പൂർണമായും പ്രകൃതിദത്തമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാനും പിന്തുടരാനുമാകണം. കൊഴുപ്പ് കുറഞ്ഞ മാംസം, മത്സ്യം, പയർവർഗങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിവ ചർമ്മത്തിന്റെ തിളക്കത്തിനും പേശികളുടെ കരുത്തിനും സഹായിക്കും.
ശരീരത്തിൻ്റെ ഊർജ്ജത്തിനായി ഇലക്കറികൾ, പച്ചക്കറികൾ, നാരുകൾ ഉൾപ്പെടുന്ന പച്ചക്കറികൾ, പയർവർഗങ്ങൾ, പഴ വർഗങ്ങൾ എന്നിവ ശീലമാക്കണം. മത്സ്യം, ഒലിവ് ഓയിൽ, നട്സ് എന്നിവ ചർമ്മത്തിന് തിളക്കം സമ്മാനിക്കും. ഡ്രൈ ഫ്രൂട്സ്, സാൽമൺ മത്സ്യം എന്നിവയ്ക്കൊപ്പം പച്ചക്കറികളും, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം കൂടുതലുള്ളതാണ്. ചർമ്മത്തെ സംരക്ഷിക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. വിനോദ് ചന്നയുടെ ഏറ്റവും പുതിയ പോസ്റ്റിലാണ് യുവത്വം നിലനിർത്താനും ശരീര സൗന്ദര്യം നിലനിർത്താനുമുള്ള ഭക്ഷണവും ഡയറ്റ് പ്ലാനും പങ്കുവച്ചത്. ആരോഗ്യകരവുമായ ഭക്ഷണശീലങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ആരോഗ്യം നിലനിർത്തുന്നതിനും ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാനുമാകുന്ന ഭക്ഷണങ്ങൾ ചന്ന പരിചയപ്പെടുത്തുന്നുണ്ട്.നിത അംബാനിയെയും അനന്ത് അംബാനിയെയും ശരീരഭാരം കുറയ്ക്കാൻ സഹായിച്ച ഫിറ്റ്നസ് പരിശീലകൻ വിനോദ് ചന്ന ഇന്ന് ഏറെ പ്രശസ്തനാണ്. ഫിറ്റ്നസിനും ശരീരഭാരം കുറയ്ക്കലിനുമുള്ള നിർദേശങ്ങൾ വിനോദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുന്നുണ്ട്.
യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണശീലങ്ങൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
Find out more: