ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലംമാറ്റാനുള്ള സുപ്രീം കോടതി തീരുമാനത്തിൽ വൻ എതിർപ്പ്! ജസ്റ്റിസ് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പുമായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. സുപ്രീം കോടതി നടപടിയെ അപലപിച്ച അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അനിൽ തിവാരി, ജസ്റ്റിസ് വർമയ്ക്കെതിരെ തുടർനടപടി ആവശ്യമാണെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ബാർ അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒദ്യോഗിക വസതിയിൽനിന്ന് വൻ തുക കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലംമാറ്റാനുള്ള സുപ്രീം കോടതി തീരുമാനത്തിൽ എതിർപ്പ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നേതൃത്വം നൽകിയ കൊളീജിയം ആണ് ജസ്റ്റിസ് വർമയെ മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ ശുപാർശ ചെയ്ത് പ്രമേയം കൊണ്ടുവന്നത്. മാർച്ച് 20നാണ് സ്ഥലംമാറ്റ ശുപാർശ മുന്നോട്ടുവെച്ചത്. എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ നിർദേശിച്ച ആഭ്യന്തര അന്വേഷണവുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചിരുന്നു. മാർച്ച് 14ന് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് വൻ തുക കണ്ടെത്തിയത്.സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതി പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടുന്ന സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
വിഷയത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പരസ്യപ്പെടുത്തിയിരുന്നു. അതേസമയം പണം കണ്ടെത്തിയ സംഭവത്തിൽ തനിക്കോ തൻ്റെ കുടംബത്തിനോ ബന്ധമില്ലെന്നാണ് ജസ്റ്റിസ് വർമയുടെ വിശദീകരണം.കുടംബത്തിനോ ബന്ധമില്ലെന്നാണ് ജസ്റ്റിസ് വർമയുടെ വിശദീകരണം. രണ്ടാം തവണയാണ് യശ്വന്ത് വർമയുടെ സ്ഥലംമാറ്റത്തെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ എതിർക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രതികരണം നടത്തിയ ബാർ അസോസിയേഷൻ, അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ജസ്റ്റിസ് വർമയെ അലഹബാദിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് അനിൽ തിവാരി പറഞ്ഞു. ഇത്തരം സംഭവം ഭാവിയിലും ആവർത്തിക്കരുത്.
അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്ത് വിചാരണ നടത്താൻ സിബിഐയെയും ഇഡിയെയും അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുന്നു. ജസ്റ്റിസ് വർമയ്ക്കെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിക്കണമെന്നും അനിൽ തിവാരി ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയാനായി എത്രയും വേഗം ഇത് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പുമായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. സുപ്രീം കോടതി നടപടിയെ അപലപിച്ച അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അനിൽ തിവാരി, ജസ്റ്റിസ് വർമയ്ക്കെതിരെ തുടർനടപടി ആവശ്യമാണെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ബാർ അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
Find out more: