യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം: ഭീഷണിയുമായി ട്രംപ്! 48 മണിക്കൂറിനകം ചൈന തീരുമാനം പിൻവിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചൈനയ്ക്കെതിരെ യുഎസ് പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) പ്രഖ്യപിച്ച് രണ്ടാം ദിവസമാണ് ചൈന യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ചത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നടപടിയിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് രംഗത്ത്. ഏപ്രിൽ എട്ടിന് മുൻപ് ചൈന അവരുടെ ദീർഘകാല വ്യാപാര ദുരുപയോഗത്തിന് മുകളിലുള്ള 34 ശതമാനം വർധനവ് പിൻവലിച്ചില്ലെങ്കിൽ, ഏപ്രിൽ ഒൻപതുമുതൽ പ്രാബല്യത്തിൽ വരുന്ന 50 ശതമാനം അധിക താരിഫുകൾ ചൈനയ്ക്ക് മേൽ അമേരിക്ക ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കൂടാതെ, ചൈനയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കും.
മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.ചൈനയ്ക്കെതിരെ 34 ശതമാനം പകരച്ചുങ്കമായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ട്രംപ് അധികാരത്തിലേറിയ ശേഷം ഫെൻ്റനൈൽ മയക്കുമരുന്ന് കടത്തിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 20 ശതമാനം നികുതി ചുമത്തിയിരുന്നു. 50 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചാൽ ചൈനയ്ക്കെതിരായ മൊത്തം തീരുവ 104 ശതമാനം ആകും.അതേസമയം ട്രംപിൻ്റെ പകരച്ചുങ്കം പ്രഖ്യാപനം 72-ാം മണിക്കൂറിലേക്ക് കടന്നപ്പോൾ ആഗോള ഓഹരി വിപണിയിലും എണ്ണ വിപണിയിലും വൻ തകർച്ച ഉണ്ടായി. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച കൂപ്പുകുത്തി.
ഇന്ത്യയിൽ എൻഎസ്ഇയുടെ നിഫ്റ്റി 742.85 ഇടിഞ്ഞ് 3.24 ശതമാനം നഷ്ടത്തോടെയും ബിഎസ്ഇയുടെ സെൻസെക്സ് 2,226.79 പോയിൻ്റ് ഇടിഞ്ഞ് 2.95 ശതമാനം നഷ്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിനിടെ, കാനഡ ട്രംപിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിച്ചു. തീരുവ സംബന്ധിച്ചു യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി അറിയിച്ചു.അതേസമയം ട്രംപിൻ്റെ പകരച്ചുങ്കം പ്രഖ്യാപനം 72-ാം മണിക്കൂറിലേക്ക് കടന്നപ്പോൾ ആഗോള ഓഹരി വിപണിയിലും എണ്ണ വിപണിയിലും വൻ തകർച്ച ഉണ്ടായി. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച കൂപ്പുകുത്തി.
ഇന്ത്യയിൽ എൻഎസ്ഇയുടെ നിഫ്റ്റി 742.85 ഇടിഞ്ഞ് 3.24 ശതമാനം നഷ്ടത്തോടെയും ബിഎസ്ഇയുടെ സെൻസെക്സ് 2,226.79 പോയിൻ്റ് ഇടിഞ്ഞ് 2.95 ശതമാനം നഷ്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിനിടെ, കാനഡ ട്രംപിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിച്ചു. തീരുവ സംബന്ധിച്ചു യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി അറിയിച്ചു. 8 മണിക്കൂറിനകം ചൈന തീരുമാനം പിൻവിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചൈനയ്ക്കെതിരെ യുഎസ് പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) പ്രഖ്യപിച്ച് രണ്ടാം ദിവസമാണ് ചൈന യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ചത്.
Find out more: