ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം എങ്ങനെ? മരണ സർട്ടിഫിക്കേഷൻ മുതൽ സംസ്കാരം വരെ നീളുന്നതാണ് ആചാരപരമായ ചടങ്ങുകൾ. മാർപാപ്പയുടെ മരണത്തെ തുടർന്ന് വത്തിക്കാൻ ഹെൽത്ത് സർവീസസിൻ്റെ മേധാവി ആണ് ശരീര പരിശോധന നടത്തുക. തുടർന്ന് മരണകാരണം കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കും. ഈ സമയം ഭൗതികദേഹത്തെ വെള്ള വസ്ത്രമാണ് ധരിപ്പിക്കുക. തുട‍ർന്ന് ഭൗതികദേഹം മാർപാപ്പയുടെ ചാപ്പലിലേക്ക് മാറ്റും. ഇവിടെവെച്ച് വത്തിക്കാൻ അധികാരിയായ 'കാമർലെംഗോ' (ക‍ർദിനാൾ കെവിൻ ഫെറൽ) യുടെ അധ്യക്ഷതയിലാണ് ആചാരപരമായി മരണം പ്രഖ്യാപിക്കുക. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തരച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് വിശ്വാസ സമൂഹം.




ക‍ർദിനാൾ തിരുസംഘത്തിൻ്റെ ഡീനിൻ്റെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. വത്തിക്കാന് പുറത്ത് സംസ്കാരം നടത്താൻ ഫ്രാൻസിസ് മാ‍ർപാപ്പ അനുമതി നൽകിയിട്ടുണ്ട്. മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലോ അതിലെ ഗ്രോട്ടോകളിലോ അടക്കം ചെയ്യരുതെന്ന് ഫ്രാൻസിസ് മരണത്തിന് മുൻപ് സഭാ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. മാർപാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ ഒരു ബാഗും പെട്ടിയിൽ വെക്കും. കൂടാതെ, ഇതിനൊപ്പം മാ‍ർപാപ്പയുടെ ജീവിതം വിവരിക്കുന്ന ഒരു രേഖയും (rogito) വെക്കും. ആരാധനാക്രമ ചടങ്ങുകളുടെ തലവൻ ഉച്ചത്തിൽ വായിച്ച ശേഷമാകും ഈ രേഖ പെട്ടിയിൽ വെക്കുക.




ഇതിൻ്റെ ഒരു പകർപ്പ് വത്തിക്കാനിൽ സൂക്ഷിക്കും. പൊതുദ‍ർശനത്തിനായി ഭൗതികദേഹം ബസലിക്കയിലേക്ക് എത്തിക്കുന്നതിനും പ്രത്യേകതയുണ്ട്. കാമർലെംഗോയുടെ നേതൃത്വത്തിൽ പ്രാ‍ർഥനകളോടെയാണ് ഭൗതികദേഹം ബസലിക്കയിലേക്ക് എത്തിക്കുക. സംസ്കാരത്തിന് തലേരാത്രിയിൽ ഭൗതികദേഹം ഉള്ള പെട്ടി അടയ്ക്കുന്ന ചടങ്ങുകൾക്ക് കാമർലെംഗോ നേതൃത്വം നൽകും. മറ്റ് മുതി‍‍ർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഇതിനു മുന്നോടിയായി മാർപാപ്പയുടെ മുഖത്ത് വെളുത്ത തുണി വെക്കും. 



തടിയും സിങ്കും ഉപയോഗിച്ചു നിർമിച്ച പെട്ടിയിലാണ് ഭൗതികദേഹം വെക്കുക. തൊപ്പി, ചുവന്ന വസ്ത്രം, പ്രത്യേകതരം സ്കാർഫ് എന്നിവ ഭൗതികദേഹത്തെ ധരിപ്പിക്കും. പെട്ടിക്ക് സമീപമായി വലിയ മെഴുകുതിരി (Pasqual candle) തെളിയിക്കും. കാമർലെംഗോ ആണ് മരണം പ്രഖ്യാപിക്കുക. ഈ രേഖയ്ക്കൊപ്പം ഹെൽത്ത് സ‍‍ർവീസസ് മേധാവി തയ്യാറാക്കിയ സർട്ടിഫിക്കറ്റും ഉണ്ടാകും. ആരാധനക്രമങ്ങളുടെ തലവനായ 'റാവെല്ലി' ആണ് സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദ‍ർശനം സംബന്ധിച്ചു തീരുമാനമെടുക്കുക.

Find out more: