ഇന്നലെയും ബാൽക്കണിയിൽ എത്തി വിശ്വാസികളെ കണ്ടു; അവസാന സന്ദേശത്തിൽ ലോക സമാധാനത്തിനുള്ള ആഹ്വാനവും! മാർപാപ്പ ഏറെ നാളുകൾക്ക് ശേഷമാണ് വിശ്വാസികളെ സന്ദർശിച്ചത്. ന്യൂമോണിയ ബാധിച്ച് ദീർഘനാളായി മാർപാപ്പ ചികിത്സയിലായിരുന്നു. 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാർച്ച് 23നാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയത്. അതിനു ശേഷം വളരെ കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് പോപ്പ് പൊതുചടങ്ങിൽ പങ്കെടുത്തത്. ദുഃഖവെള്ളിയാഴ്ചയിലെയും വലിയ ശനിയാഴ്ചയിലെയും പ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം എത്തുമെന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു. ഈസ്റ്റർ കുർബാന മാർപാപ്പയല്ല അർപ്പിച്ചത്. പകരം കർദിനാൾ ആഞ്ചലോ കൊമാസ്ട്രിയാണ് കുർബാനക്ക് നേതൃത്വം നൽകിയത്.
കുർബാനക്ക് ശേഷം മാർപാപ്പ ലോഗ്ഗിയ ബാൽക്കണിയിൽ 20 മിനിറ്റിലധികം പ്രത്യക്ഷപ്പെട്ടു. ലത്തീൻ ഭാഷയിൽ അദ്ദേഹം അപ്പോസ്തോലിക ആശീർവാദം നൽകുകയും ചെയ്തു. വത്തിക്കാൻ ആർച്ച് ബിഷപ്പ് മാർപാപ്പയുടെ സന്ദേശം വായിച്ചു. ലോകത്തിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചും സമാധാനത്തിനുള്ള ആഹ്വാനവും മാർപാപ്പയുടെ സന്ദേശത്തിലുണ്ടായിരുന്നു. മാർപാപ്പ വിജയിക്കട്ടെ , ബ്രാവോ , എന്നിങ്ങനെ ആർപ്പുവിളിയോടെയാണ് വിശ്വാസികൾ മാർപാപ്പയെ സ്വീകരിച്ചത്. പ്രധാന റോഡുകളിലൂടെയെല്ലാം അദ്ദേഹം കടന്നുപോവുകയും കുട്ടികളെ അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തെ കാണാനും ആശീർവാദം സ്വീകരിക്കാനും എത്തിച്ചേർന്നു. രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നതിനിടെ പോപ്പ് മൊബൈലിൽ സ്ക്വയറിലൂടെ സഞ്ചരിച്ചത് വിശ്വാസികൾക്ക് ഏറെ പ്രത്യാശ നൽകിയിരുന്നു. 88 വയസ്സുള്ള മാർപാപ്പയുടെ ഈ തിരിച്ചുവരവ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈസ്റ്റർ ദിനത്തിൽ പ്രതീക്ഷ നൽകിയിരുന്നു. ഉക്രെയ്നിലെ യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കാൻ റഷ്യ തീരുമാനിച്ചതും ഈ ഈസ്റ്റർ ദിനത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. മാർപാപ്പയുടെ ഈസ്റ്റർ പ്രസംഗത്തിൽ ലോക സമാധാനത്തിനുള്ള ആഹ്വാനവും ഉണ്ടായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെയും വലിയ ശനിയാഴ്ചയിലെയും പ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം എത്തുമെന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു. ഈസ്റ്റർ കുർബാന മാർപാപ്പയല്ല അർപ്പിച്ചത്. പകരം കർദിനാൾ ആഞ്ചലോ കൊമാസ്ട്രിയാണ് കുർബാനക്ക് നേതൃത്വം നൽകിയത്. കുർബാനക്ക് ശേഷം മാർപാപ്പ ലോഗ്ഗിയ ബാൽക്കണിയിൽ 20 മിനിറ്റിലധികം പ്രത്യക്ഷപ്പെട്ടു. ലത്തീൻ ഭാഷയിൽ അദ്ദേഹം അപ്പോസ്തോലിക ആശീർവാദം നൽകുകയും ചെയ്തു. വത്തിക്കാൻ ആർച്ച് ബിഷപ്പ് മാർപാപ്പയുടെ സന്ദേശം വായിച്ചു.
Find out more: