
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കവി ആറ്റൂർ രവിവർമ്മ അനുസ്മരണം നടത്തി. 'സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് മലയാള സാഹിത്യത്തിന് ഏറെ കടപ്പെട്ട കവിയായികൊണ്ടാണ് ആറ്റൂരിന്റെ മടക്കം. '
കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന അനുസ്മരണ പരിപാടിക്ക് വൈസ് പ്രിൻസിപ്പൽ ഡോ.: ഉമ്മച്ചൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ശ്രീമതി അനിത തമ്പി വിശിഷ്ടാതിഥിയായി എത്തി. അഞ്ചു പതിറ്റാണ്ടുകൾ കൊണ്ട് കേവലം 150-ഓളം കവിതകൾ മാത്രം എഴുതിയ ഒരു കവി എന്ന നിലയ്ക്ക് ആറ്റൂർ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ട കവി എന്നതിനെക്കുറിച്ച് ആറ്റൂരിന്റെ കവിതകൾ ചൊല്ലി കൊണ്ട് അനിത തമ്പി കുട്ടികളോട് സംസാരിച്ചു. മലയാള വിഭാഗം തലവൻ ടോജി വർഗീസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു