ഇത് നീതിയാണോ? രണ്ടു നാടകങ്ങൾ, എന്നാൽ രണ്ടു നീതി! ഒരു മാസത്തിനുള്ളിൽ നടന്ന രണ്ട് നാടകങ്ങൾ. രണ്ടും വിവാദമായി. രണ്ട് നാടകങ്ങളിലും അഭിനയിച്ചത് സ്കൂള്‍ കുട്ടികള്‍.ഒന്ന് ബിദാര്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതിയെ വിമര്‍ശിച്ചു കൊണ്ടുള്ളത്. ഈ നാടകത്തിനെതിരെ വലിയ കോലാഹലമാണ് ഉണ്ടായത്. മാത്രമല്ല രാജ്യദ്രോഹക്കുറ്റം ചുമത്തി സ്‌കൂളിലെ അധ്യാപികയെയും നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 9 വയസിനും 11 വയസിനും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.

 

 

 

   രണ്ടാമത്തെ നാടകം കര്‍ണാടകയിലെ കല്ലഡ്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര ഹൈസ്‌കൂളിലായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നാടകത്തിലൂടെ പുനരാവിഷ്‌കരിക്കുകയാണ് ഈ ചെയ്തത്. എന്നാൽ ഈ നാടകത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല എന്നതാണ് സത്യം.

 

 

 

  നാടകം അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികളായതിനാല്‍ പോലീസ് നിയമോപദേശം തേടുകയും ചെയ്തു.എന്തെ  ബിദാറിലെ സ്‌കൂള്‍കുട്ടികളുടെ കാര്യത്തില്‍ കര്‍ണാടക പോലീസിന് ഈ തടസങ്ങളൊന്നും ഉണ്ടായില്ലെ എന്നതും മറ്റൊരു വസ്തുതയാണ്. #

 

 

 

   ഈ വിഷയത്തിൽ കോടതിക്ക് രണ്ടു അഭിപ്രായം എന്ന രീതിയിലാണ് കാര്യങ്ങളുടെ  ഒരു പോക്ക്.അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടി കാട്ടി, ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴാണ് കല്ലഡ്കയിലെ സ്‌കൂളില്‍ ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നാടകത്തിലൂടെ പുനരാവിഷ്‌കരിച്ചത്.

 

 

  സമാനമായ രണ്ട് കേസുകളിലും കര്‍ണാടക പോലീസ് കാണിക്കുന്നത്  രണ്ടു നിലപാടും,രണ്ടു നീതിയുമാണ്.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച രണ്ട് നാടകങ്ങളിലും ആക്ഷേപകരമായ ഉള്ളടക്കമുണ്ടായിരുന്നുവെങ്കിലും പൊലീസ് ഒരു കേസിൽ മാത്രമേ അധികാരം ഉപയോഗിച്ചുള്ളൂവെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു.

 

 

 

   സാമുദായിക സൗഹൃദാന്തരീക്ഷം  തകര്‍ക്കുന്ന തരത്തില്‍ അരങ്ങേറിയ ഈ നാടകത്തിനെതിരെ പരാതി നൽകിയിട്ട് 50 ദിവസത്തിലേറെയായി. പക്ഷേ ഈ നാടകത്തിന് ചുക്കാന്‍ പിടിച്ച ആർ‌.എസ്‌.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെ പൊലീസ് ഇതുവരെ ചോദ്യം ചെയ്യുകയോ കുറ്റപത്രം തയ്യാറാക്കുകയോ ചെയ്തിട്ടില്ല.

 

 

 

 

   ഇതേസമയം, ഫെബ്രുവരി 5 വരെ, 9 നും 11 നും ഇടയിൽ പ്രായമുള്ള 60 ലധികം വിദ്യാർഥികളെയാണ് ശഹീൻ പ്രൈമറി- ഹൈസ്കൂളില്‍ നടന്ന മറ്റൊരു നാടകത്തിന്റെ പേരില്‍ ബിദാറിലെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. പൌരത്വ നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു ഈ സ്കൂളില്‍ നടന്ന നാടകത്തിന്റെ പ്രമേയം. 2019 ഡിസംബർ 15 നാണ് നാടകം അരങ്ങേറിയത്.

 

 

   11, 12 ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ വീണ്ടും അവതരിപ്പിച്ചു. നാടകത്തിന്റെ അവസാനത്തിൽ, സംവിധായകന്റെ നിര്‍ദേശപ്രകാരം, വിദ്യാർഥികൾ ബാബരി മസ്ജിദിന്റെ പോസ്റ്ററിലേക്ക് ഓടിക്കയറുന്നതും വലിച്ചു കീറുന്നതും കാണാം.

 

 

 

 

  നാടകം നടന്ന് ഒരു ദിവസത്തിനകം തന്നെ, ആർ‌.എസ്‌.എസ് നടത്തുന്ന സ്കൂളിന്റെ മാനേജ്മെന്റിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തു, ഈ നാടകം സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് പരാതിയില്‍ പറഞ്ഞത്. ആർ‌.എസ്‌.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണിത്.

Find out more: