കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചു.

 

 

 

 

 

 

 

എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

വൈറസ് സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് ഏഴ് പേരെ മെഡിക്കല്‍ കോളജിലെ ഐസൊലഷേന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്.

 

 

 

 

 

 

രോഗ ലക്ഷണങ്ങളുള്ള നാല് പേരുടെ സ്രവം പരിശോധനയക്ക് അയച്ചിട്ടുണ്ട്.

കോരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം. ഇടുക്കിയിയെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം. ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

 

 

 

 

 

Find out more: