സവാള നീര് മുടി കൊഴിച്ചിലിന്‌ എല്ലവർക്കും നല്ലതല്ല.കാരണം എല്ലാവരുടെയും സ്കിൻ ഒരുപോലെ അല്ല. ഭക്ഷണത്തിലെ പോഷകക്കുറവു മുതൽ സ്‌ട്രെസ്, ചില മരുന്നുകൾ, ഹോർമോൺ പ്രശ്‌നങ്ങൾ എന്നിവയെല്ലാം തന്നെ ഇതിന് കാരണമായി വന്നേക്കാം. ഇതിന് പുറമേ മുടിയിൽ കെമിക്കൽ പ്രയോഗം, മുടിയിലെ ചില പീരക്ഷണങ്ങൾ, തലയിൽ ഒഴിയ്ക്കുന്ന വെള്ളത്തിന്റെ പ്രശ്‌നം എന്നിവയെല്ലാം തന്നെ ഇതിന് പ്രധാന കാരണങ്ങളാണ്. മുടി കൊഴിച്ചിലിന് കാരണമറിഞ്ഞു വേണം, പരിഹാരം കാണാൻ എന്നതും പ്രധാനമാണ്. മുടി കൊഴിച്ചിൽ നിർത്താൻ, മുടി വളരാൻ സഹായിക്കുന്ന പല വഴികളെക്കുറിച്ചു പൊതുവേ പറയാറുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടൊരു വഴിയാണ് സവാള നീര് തലയിൽ പുരട്ടുന്നത്. 


  ളളിയിൽ മുടി വളരാൻ സഹായിക്കുന്ന സൾഫർ, വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, മിനറലുകൾ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സൾഫർ മുടി കൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ്. മാത്രമല്ല ഇതിന് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.ചിലർക്ക് സവാള, ഉള്ളിനീര് തേച്ചാൽ നല്ല മുടി വളർച്ചയുണ്ടാകാം. മുടി കൊഴിച്ചിൽ നിൽക്കാം. എന്നാൽ ചിലർക്ക് കാര്യമായ ഗുണമുണ്ടാകില്ല, മാത്രമല്ല, ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാകുകയും ചെയ്യും.കരാറ്റിനാണ് മുടിയുടെ ബാക്കിയുള്ള എല്ലാ ഘടകങ്ങളേയും ഒരുമിപ്പിച്ചു നിർത്തുന്നത്. ഇതിലൂടെയാണ് മുടിയ്ക്ക് കരുത്തു ലഭിയ്ക്കുന്നതും മുടി കൊഴിച്ചിൽ നിൽക്കുന്നതുമെല്ലാം. 



  മുടിയുടെ ആരോഗ്യത്തിനും കെരാറ്റിൻ ഏറെ പ്രധാനമാണ്. കെരാറ്റിൻ എന്ന പുറം പാളിയ്ക്കു കേടുണ്ടായാൽ മുടിയെ ഇത് ഏറെ ദോഷകരമായി ബാധിയ്ക്കും. ഇത് പ്രോട്ടീൻ പാളിയാണ്. ഇതിനെ സംരക്ഷിയ്ക്കാൻ സവാള നീര് നല്ലതാണ്.മുടിയ്ക്ക് കോർട്ടെക്‌സ്,മെഡുല്ല, ക്യൂട്ടിക്കിൾ, കെരാറ്റിൻ എന്നീ ഘടകങ്ങൾ അടങ്ങിയതാണ്. കെരാറ്റിൻ ഒരിനം പ്രോട്ടീനാണ്. കരാറ്റിനിലുണ്ടാകുന്ന പ്രശ്‌നമാണ് പലപ്പോഴും മുടി കൊഴിയാൻ കാരണമാകുന്നത്.ഇതു പോലെ താരൻ പോലുളള പ്രശ്‌നങ്ങളെങ്കിൽ, ശിരോചർമത്തിലെ കുരുക്കൾ പോലുള്ളവ എന്നിവയെങ്കിൽ മുടി കൊഴിയുന്നവർക്ക് സവാള നീര് ഗുണം നൽകും. എന്നാൽ മുടി കൊഴിച്ചിലിന് മറ്റു പ്രശ്‌നങ്ങളെങ്കിൽ, അതായത് ഹോർമോൺ പ്രശ്‌നങ്ങളെങ്കിൽ, അസുഖങ്ങൾ കാരണമെങ്കിൽ, സ്‌ട്രെസ് കാരണമെങ്കിൽ, മരുന്നുകളുടെ ഉപയോഗം കാരണമെങ്കിൽ മുടി കൊഴിച്ചിലെങ്കിൽ ഇതിന് സവാള നീര് ഗുണം ചെയ്യില്ല. മെഡിക്കൽ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുകയേ നിവൃത്തിയുള്ളൂ.



   മെഡിക്കൽ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിച്ചിൽ എങ്കിൽ സവാള നീര് തീരെ ഗുണം നൽകില്ലെന്നതാണ് വാസ്തവം.എന്നാൽ മുടി നേർത്തു പോകുന്ന പ്രശ്‌നമുള്ളവർക്ക് ഉള്ളി, സവാള നീര് ഏറെ നല്ലതാണ്. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകാം. ഇതിന്റെ സൾഫൾ തന്നെയാണ് ഇതിന് ഈ ഗന്ധം നൽകുന്നത്. ഇതാണ് ഗുണം നൽകുന്നത്. എന്നാൽ ഈ ഗന്ധം പലർക്കും ഏറെ അരോചകമാണ്. ഈ ഗന്ധത്തിന് പരിഹാരമായി പലരും ചെയ്യുന്നത് ഇത് മറ്റു ചേരുവകളിൽ കലർത്തി പുരട്ടുകയോ അല്ലെങ്കിൽ എണ്ണ കാച്ചുകയോ ചെയ്യുന്നതാണ്. എന്നാൽ ഇതു കൊണ്ട് സൾഫർ ഗുണം കുറയുന്നു. ഇതിനാൽ തന്നെ സവാള നീര് പുരട്ടുന്നതിന്റെ ഗുണം പൂർണമായി ലഭിയ്ക്കണമെങ്കിൽ ഇത് തനിയെ പുരട്ടുന്നതാണ് നല്ലത്. അതായത് നേരിട്ട് പുരട്ടുക. സവാള നീര് എന്നും തലയിൽ പുരട്ടണമെന്നില്ല. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടാം. ഇതിന്റെ നീരെടുത്ത് രാത്രി കിടക്കാൻ കാലത്ത് ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്യാം. ഇല്ലെങ്കിൽ കുളിയ്ക്കുന്നതിന് അര മണിക്കൂർ മുൻപായി പുരട്ടാം.   

Find out more: