അസഹനീയമായ ഒരു വദനരോഗമാണ് വായ്പുണ്ണ് (അഫ്ത്തസ് അൾസർ /അഫ്‍ത്തെ/റിക്കറെന്റ് അഫ്ത്തസ് സ്റ്റോമാറ്റൈറ്റിസ് ) .

വായ തുറക്കാൻ കഴിയാത്തത്ര വേദനയാണ് വായ്പുണ്ണ് വരുമ്പോൾ . നിത്യ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം.

  പല ഘടകങ്ങൾ കാരണം രോഗ പ്രതിരോധ ശക്തിയിൽ വരുന്ന നേരിയ മാറ്റങ്ങളും വ്യതിയാനങ്ങളും ആണ് വായ്പ്പുണ്ണിനു കാരണമാകുന്നത്  . ഇവയിലെ പ്രധാന ഘടകങ്ങൾ ഇനി പറയുന്നവയാണ്.  ജനിതകമായി-ഏകദേശം 40 ശതമാനം ആളുകളിൽ പാരമ്പര്യമായി കണ്ടു വരുന്നതും, മാനസിക സമ്മർദ്ദം,പരിക്കുകൾ- മൂർച്ചയുള്ള പല്ലുകൾ ,ടൂത്ത് ബ്രഷ് എന്നിവയിലൂടെ, വേദന സംഹാരികളായ ചില മരുന്നുകളിലൂടെ, അയൺ, വിറ്റാമിൻ ബി ,ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലം , ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ മൂലം തുടങ്ങിയവയിലൂടെയാണ് ....

       വൃത്താകൃതിയിലുള്ള ചെറിയ മുറിവുകളായാണ് വായിൽ ഇവ പ്രത്യക്ഷപെടുക .വേദനാസംഹാരികളും,വിറ്റാമിൻ ബി കോംപ്ലക്സ് ,സിങ്ക് ഗുളികകൾ ,ഒക്കെയാണ് ചികിത്സയ്ക്കു ഉത്തമം

Find out more: