കൊല്ലം: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗർ പ്രിയ ദന്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പമാണു ഗൗരിയും ഇന്നലെ രാത്രി ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചത്. എന്നാൽ ഇതു കഴിച്ചയുടൻ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷ്യവിഷബാധയാണു മരണകാരണമെന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം ചെയ്ത ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പോലീസ് അറിയിച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടുണ്ട്.