ചൈനീസ് കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ഇപ്പോള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന.

 

 

 

 

 

 

വ്യാഴാഴ്ച രാത്രി ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി കമ്മിറ്റിയുടേതാണ് ഇങ്ങനെ ഒരു തീരുമാനം. 

 

 

 

നിലവില്‍ ചൈനയില്‍ അടിയന്തര സാഹചര്യമുണ്ടെന്നും എന്നാല്‍ ആഗോളവ്യാപകമായി അത്തരം സാഹചര്യമില്ലെന്നും അതിനാല്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തിയതായി ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡനോം ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

 

 

 

 

 

 

 

 

നിലവിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പത്തു ദിവസത്തിനുള്ളിലോ അല്ലെങ്കില്‍ അത്യാവശ്യമാണെങ്കില്‍ അതിനു മുന്‍പായോ വീണ്ടും യോഗം ചേരാമെന്നും ലോകാരോഗ്യസംഘടന തീരുമാനിച്ചിട്ടുണ്ട്. 

 

 

 

 


 
വൈറസ് വ്യാപനം തടയാനും ഉത്ഭവം കണ്ടെത്താനുമുള്ള ചൈനയുടെ ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു. ആഗോളതലത്തില്‍ നടക്കുന്ന വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

 

 

 

 

 

 

 

 

ചൈനയ്ക്ക് പുറമേ നിലവില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

Find out more: