
ലോകത്തെയാകെ ഭീതിയിലാക്കുന്ന കൊറോണ എന്ന മാരക വൈറസ് കേരളത്തിലും സ്‌ഥിരീകരിച്ചു.ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാൽ വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ നിന്ന് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ച രോഗബാധ സംശയിക്കുന്നവരുടെ സാമ്പിളുകളിൽ ഒരെണ്ണത്തിലാണ് രോഗബാധ ഇപ്പോൾ കണ്ടെത്തിയത്. ഈ വിവരം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയയായിരുന്നു.വിദ്യാർത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പരിശോധനയിൽ ഈ വിദ്യാർത്ഥിയുടെ രക്തസാമ്പിൾ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27-ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്.
ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി.ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം തുടരാന്‍ തന്നെയാണ് തീരുമാനം. 288 പേരാണ് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന നിഗമനത്തില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ച ആറ് പേരുടെ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഏതെങ്കിലും കേസുകളിൽ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍, ഒന്നിച്ചു നില്‍ക്കുകയാണ്, വേണ്ടത്. പ്രാദേശികമായി,ആരോഗ്യപ്രവര്‍ത്തകരെ, കൃത്യമായി വിവരമറിയിക്കണം.
നിരന്തരമായി അവരുമായി സമ്പർക്കം പുലര്‍ത്തണമെന്നും,കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍, പ്രകടമായി കാണാന്‍, 28 ദിവസമെടുത്തേക്കുമെന്നതാണ്, ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങള്‍ കാണുന്നതിന് മുൻപ് തന്നെ, പടരാനും സാധ്യതയുണ്ട്.അതിനാല്‍, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണമെന്നും, മന്ത്രി കൂട്ടി ചേർത്തു. 2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.
ഇതിനാല്‍ പല രാജ്യങ്ങളും ചൈനയിലേക്കും, ചൈനയില്‍ നിന്നുമുള്ള യാത്രകള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ട പുതിയ ഇനം വൈറസാണ് രോഗത്തിന്റെ മൂലകാരണം. ഈ വൈറസ് ബാധിച്ചവരില്‍ അധികവും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കല്‍ കോളജിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മറ്റു സാമ്പിളുകളിലോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലോ രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയവര്‍ ഉള്‍പ്പെടെ 806 പേരാണ് കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 173 പേര്‍ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതിൽ 10 പേര്‍ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാര്‍ഡുകളിൽ ചികിത്സയിലുണ്ട്. ഇവരിൽ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഇതിനോടകം തന്നെ പടർന്നു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ചൈനയിൽ ഏതാണ്ട് 2,700 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് 170 പേർ മരിച്ചു.ചൈനയിലെ വുഹാൻ പ്രദേശത്താണ് ഈ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത്.
മാത്രമല്ല തിരുവനന്തപുരത്ത് ഇതിനോടകം കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു. കൊറോണ വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ എത്തുന്നു വേണ്ടുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുകയും ചെയ്തു.വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.
എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.