കോവിഡ് 19 -നെ തുടർന്ന് കൊച്ചി വിമാന താവളം ആണ് വിമുക്തമാക്കാൻ തീരുമാനിച്ചു അധികൃതർ. സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നും തായ്ലൻഡിൽ നിന്നും എത്തുന്ന യാത്രക്കാരെ മറ്റു യാത്രക്കാരുമായി ഇടപഴകാൻ അനുവദിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

 

 

   ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേകം എയ്റോബ്രിഡ്ജടക്കമുള്ള സൗകര്യങ്ങളൊരുക്കും. ഇവര്‍ക്കായി പ്രത്യേകം എമിഗ്രേഷൻ കൗണ്ടര്‍, പരിശോധനാ കൗണ്ടറുകള്‍ തുടങ്ങിയവയും തയ്യാറാക്കും. ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ വന്നു പോയതിനു ശേഷം വിമാനത്താവളം അണുവിമുക്തമാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.ഇവരെയും നിരീക്ഷണത്തിലാക്കാനാണ് നീക്കം.

 

 

   ഇതിനു പുറമെ രോഗം സ്ഥിരീകരിച്ച മൂന്നു പേരും വിമാനമിറങ്ങിയ ഫെബ്രുവരി 29ന് രാവിലെ വിമാനത്താവളത്തിലെത്തിയവരെ കണ്ടെത്തി പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും കൊച്ചി വിമാനത്താവളം വഴിയാണ് വന്നതെന്ന സാഹചര്യത്തിൽ ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്സ് വിിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

 

 

 

   ഇവരുടെ വിലാസം പരിശോധിച്ച് അതതു ജില്ലകളിലെ മെഡിക്കൽ ഓഫീസര്‍മാര്‍ക്ക് പട്ടിക കൈമാറും. ഇന്ന് രാവിലെയാണ് റാന്നി സ്വദേശികളായ ദമ്പതികൾക്കും മകനും ഇവരുടെ ബന്ധുക്കളായ രണ്ടു പേർക്കും കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

 

 

 

   ഇറ്റലിയിൽ നിന്ന് ദോഹ വഴിയുള്ള വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്.കേരളത്തിൽ വീണ്ടും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്

Find out more: