കൊറോണ എന്ന വൈറസ് ലോകത്തെയാകമാനം കാർന്നു തിന്നുന്ന ഈ സമയത്ത്, അതിനെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങളാണ് രാമാജ്യം ഓരോ ആർജിക്കുന്നതും. എന്നാൽ എന്നാൽ ഇതുമൂലം മരണമടയുന്ന ഓരോ ജീവനുകളും എവിടെ സംസ്കരിക്കും എന്നുള്ളതാണ് ഇപ്പോൾ ആശങ്ക . ചൈനയ്‌ക്ക് പുറത്ത് ഏറ്റവും കൂടുതൽ അപകടകരമായ രീതിയിൽ വൈറസ് വ്യാപിക്കുന്നതും മരണം സംഭവിക്കുന്നതും ഇറാനിലാണെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ശനിയാഴ്‌ച വരെ മരിച്ചവരുടെ എണ്ണം 611 ആയി ഉയർന്നു.
12,729 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വെള്ളിയാഴ്‌ച മാത്രം ഇറാനിൽ മരിച്ചത് 514 പേരാണ്. 11,364 പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌ത മൂന്നാമത്തെ രാജ്യമാണ് ഇറാൻ. രാജ്യത്ത് മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ അതിവേഗം മറവ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇറാൻ ഭരണകൂടം.
ക്വോമിലെ ബെഹെഷ്ത് ഇ മസൗമെഹ് സെമിത്തേരിയിൽ പുതിയ കുഴിമാടങ്ങൾ പണിയുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലുകളാണ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇതിനിടെ ഇറാനിൽ മരണസംഖ്യ വർധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്
. രോഗം ബാധിച്ചവരുടെ എണ്ണവും കൂടിവരുകയാണ്. ഈ സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കമാണ് സർക്കാർ സ്വീകരിക്കുന്നത്. ഏറ്റവും കുടുതൽ കൊറോണ വൈറസ് മരണം രേഖപ്പെടുത്തിയത് ചൈനയിലാണ്. രോഗബാധിതരുടെ എണ്ണത്തിലും ചൈനയാണ് മുന്നിൽ. രണ്ടാമത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്. രോഗബാധിതരുടെ എണ്ണവും കൂടിവരുകയാണ്. ഇറാൻ സന്ദർശിക്കുന്നത് പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട്.
വൈറസ് വ്യാപനം തടയുന്നതിലും സ്വന്തം പൗരന്മാർ മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നതിലും ഇറാൻ അധികൃതർ നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തിയിരുന്നു.മാർച്ച് രണ്ടിന് ശേഷമാണ് കുഴിമാടങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്. മാർച്ച് 1 മുതൽ മാർച്ച് 8 വരെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.
കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായിരുന്നു. 70, 000 തടവുകാരെ വിട്ടയക്കുമെന്നാണ് ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്‌സി കഴിഞ്ഞയാഴ്‌ച വ്യക്തമാക്കിയത്. ജുഡീഷ്യറിയുടെ വാർത്താ സൈറ്റായ മിസാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പുറത്ത് പോകുന്ന തടവുകാരുടെ മറ്റ് നടപടികൾ എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.
മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ പോലും രാജ്യത്ത് മടക്കിയെത്തിക്കാൻ സർക്കാർ ഭയക്കുന്നുണ്ട്. വിദേശ പൗരന്മാരിലും വൈറസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വൈറസ് ബാധിത്ത പലരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ പറഞ്ഞു.മരണസംഖ്യ വർധിക്കുന്നത് ഇറാനിൽ ആശങ്ക വർധിപ്പിക്കുകയാണ്.
സ്‌ത്രീകൾ അടക്കമുള്ളവർക്ക് ജീവൻ നഷ്‌ടപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില മോശമായി തുടരുന്നതും സർക്കാരിന് തിരിച്ചടിയുണ്ടാക്കുന്നുണ്ട്. കൊവിഡ് 19 ബാധയിൽ ലോകം ആശങ്കയിൽ തുടരുകയാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു.