വീണ്ടും കേരളത്തിൽ സ്‌ഥിരീകരിച്ചു. ഏകദേശം 21-പേര് ഇപ്പോഴും നിരീക്ഷണത്തിലാണ്.വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.പഠനത്തിൻ്റെ ഭാഗമായിട്ട് സ്‌പെയിനിൽ നിന്ന് തിരിച്ചെത്തിയ ഡോക്‌ടറിലാണ് അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടവർ നീരീക്ഷണത്തിലാണ്.

 

 

   മൂന്നാറിലെത്തിയ വ്യക്തിയാണ് വൈറസ് ബാധിതനായ യുകെ പൗരൻ.5150 വിദേശികളാണ് കേരളത്തിലുള്ളത്. റെയിൽവെ സ്‌റ്റേഷനുകളിൽ പോലീസിൻ്റെ സഹായത്തോടെ പരിശോധന ശക്തമാക്കി.

 

 

   മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ തിങ്കളാഴ്‌ച മുതൽ റോഡുകളിൽ പരിശോധനയ്‌ക്ക് വിധേയമാകണം. പരിശോധനയിൽ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബസ്, വാഹന സൗകര്യങ്ങള്‍ക്കൊന്നും ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു.

 

 

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

 

   ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും അധികൃതർ അറിയിച്ചു.ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍.

 

 

      ചികിൽസയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി പറഞ്ഞു.യുകെ സ്വദേശിയടക്കം ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു.അതേസമയം കൊവിഡ് 19 ബാധിച്ച കണ്ണൂർ സ്വദേശിയുടെ രണ്ടാമത്തെ സാംപിൾ പരിശോധനാ ഫലം നെഗറ്റീവ്.

 

 

 

    ഇനി ലഭിക്കാനുള്ള അവസാനത്തെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെങ്കിൽ ഇയാൾ രോഗമുക്തനാകും. നിലവിൽ പരിയാരം മെഡിക്കൽ കോളേജിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

Find out more: