
കേരളത്തിൽ മാത്രമല്ല അങ്ങ് ജർമനിയിലും, സ്പെയിനിലുംകൊറോണയുടെ വ്യാപനം ഏറി വരികയാണ്,ഏകദേശം 24747 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1809 പേര്‍ മരിക്കുകയും ചെയ്‍ത ഇറ്റലിയിലാണ് യൂറോപ്പില്‍ ഏറ്റവും രൂക്ഷമായ സ്‍ഥിതിയുള്ളത്. ഇറ്റലിക്ക് പിന്നാലെ സ്‍പെയിനിലും ജര്‍മനിയും സ്ഥിതി അതിരൂക്ഷമാവുകയാണ്. ഇറ്റലിയിലേതിന് സമാനമായ അവസ്ഥയിലേക്കാണ് സ്‍പെയിനും ജര്‍മനിയും നീങ്ങുന്നതെന്ന ആശങ്കയാണ് ഇരു രാജ്യങ്ങളിലെയും ഭരണകൂടവും പങ്കുവെക്കുന്നത്.
സര്‍ക്കാരുകള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.എന്നാല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ശൂന്യമായിരുന്നു. കൊവിഡ് ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ ആരും പുറത്തിറങ്ങുന്നില്ല. ചില തെരുവുകളില്‍ വിരലിലെണ്ണാവുന്നവരെ കാണാം. അവരുടെയെല്ലാം കണ്ണുകളില്‍ ഭയവും ആശങ്കയുമാണ് നിഴലിക്കുന്നത്. രാജ്യം ഏതാണ്ട് സ്‍തംഭിച്ച അവസ്ഥയിലാണ്. റോഡുകള്‍ വിജനമാണ്.
മെട്രോ ട്രെയിനുകളിലും ആള്‍ത്തിരക്കില്ല. 15 ദിവസത്തോളം ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് സ്‍പാനിഷ് ട്രാന്‍സ്‍പോര്‍ട്ട് മന്ത്രി ജോസ് ലൂയിസ് അബലോസ് പറഞ്ഞു.8794 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 297 പേര്‍ മരിക്കുകയും ചെയ്‍തതോടെ സ്‍പാനിഷ് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്.
നഗരങ്ങള്‍ അടച്ചിട്ടതോടെ 4.7 കോടിയിലേറെ ജനങ്ങളാണ് പുറത്തിറങ്ങാനാകാതെ തടങ്കലിലായിരിക്കുന്നത്. ജോലിക്ക് പോകാനും ഭക്ഷണം വാങ്ങാനും ആശുപത്രിയില്‍ പോകാനും മാത്രമാണ് ആളുകള്‍ക്ക് വീട് വിട്ടിറങ്ങാന്‍ അനുമതിയുള്ളത്. പുറത്തിറങ്ങുന്നവരെ ബോധവത്കരിച്ച് വീട്ടിലേക്ക് തിരിച്ചുകയറ്റാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്. പോര്‍ച്ചുഗലുമായുള്ള അതിര്‍ത്തിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുകയാണ്. ക്വാറന്‍റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരാളെ തിങ്കളാഴ്‍ച മാഡ്രിഡില്‍ പോലീസ് അറസ്റ്റ് ചെയ്‍തു. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് 199 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. ആളുകള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ദേശീയ ആരോഗ്യ വകുപ്പിന് കീഴിലാക്കുമെന്ന് ആരോഗ്യ മന്ത്രി സാല്‍വദോര്‍ ഇലാ അറിയിച്ചിട്ടുണ്ട്.വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിശോധനകള്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സ്‍പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.
മാഡ്രിഡ് ഉള്‍പ്പെടെ സ്‍പെയിനിലെ പ്രധാന നഗരങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. പൊതുവെ ആളുകളെല്ലാം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കുന്നതായാണ് കാണുന്നത്. അതിനിടെ അടച്ചിട്ട വീടുകളിലെ ബാല്‍ക്കണികളിലിരുന്ന് ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്.
വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പുറത്തിറങ്ങന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ കൈയ്യടികളാണ് വീട്ടിലകപ്പെട്ടവര്‍ നല്‍കുന്നത്. നാളെ ഞങ്ങള്‍ സമാധാനത്തോടെ പുറത്തിറങ്ങുന്നതിനാണ് ഇന്ന് ഈ മനുഷ്യര്‍ കഷ്‍ടപ്പെടുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ കൈയ്യടികള്‍. വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ അതിര്‍ത്തി അടച്ച് ജര്‍മനി.
ഫ്രാന്‍സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയാണ് തിങ്കളാഴ്‍ച അടച്ചത്. വൈറസ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് അതിര്‍ത്തികള്‍ അടയ്ക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഹോഫര്‍ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ വരുന്ന ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും സീഹോഫര്‍ വ്യക്തമാക്കി.
രാജ്യത്ത് 6248 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. 13 പേരാണ് ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.മാഡ്രിഡ്/ബെര്‍ലിന്‍: കൊവിഡ് 19 ഭീതി യൂറോപ്പിനെയാകെ പിടിച്ചുലച്ചിരിക്കുന്നു. ഇറ്റലിയില്‍ തുടങ്ങി യൂറോപ്പിലെ എല്ലാ രാജ്യങ്ങലിലും വൈറസ് അതിവേഗം പടരുകയാണ്.