തേനിലെ പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തിൽ പരിപൂർണ്ണ ആരോഗ്യസ്ഥിതി നിലനിർത്താനുള്ള കഴിവുണ്ട്. വീട്ടിൽ സൂക്ഷിക്കുന്ന ഒരു പാത്രം തേൻ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തെ പലവിധേന മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യം അറിയാമോ?  ശരീരത്തെ എല്ലായിപ്പോഴും ആരോഗ്യപൂർണമായി വയ്ക്കുന്നതിനായി തേൻ ഉപയോഗിച്ച് നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് കണ്ടെത്താം. തേനുമായി ബന്ധപ്പെട്ട ചില നേട്ടങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് മനസ്സിലാക്കാം.

 

  തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. തേനിന്റെ ഏറ്റവും മികച്ച ഔഷധ ഫലങ്ങളിൽ ഒന്നാണിത്.

 

   അതുകൊണ്ടു തന്നെ എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കാംചുമയെ ശമിപ്പിക്കാനും അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.

 

 

  ഇത് എങ്ങനെ സാധ്യമാകുമെന്ന് ഓർത്ത് ആശ്ചര്യപ്പെടുന്നുണ്ടോ? നിങ്ങളുടെ ചിന്തകളും തീരുമാനമെടുക്കലുകളുമെല്ലാം മികച്ചതാക്കാൻ നിങ്ങളുടെ തലച്ചോറിന് കാൽസ്യം ആവശ്യമാണ്, തേൻ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു! പ്രായപൂർത്തിയാകുമ്പോൾ ഡിമെൻഷ്യ വരാനുള്ള സാധ്യതയെ അകറ്റാനും തേൻ സഹായിക്കുന്നു.

 

 

  തലച്ചോറിനുള്ളിലെ സെല്ലുലാർ കേടുപാടുകൾ തടയുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ മധുരമുള്ള തേനിൽ ഉണ്ട്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഒരു സ്പൂൺ മലേഷ്യൻ തേൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

 

  പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കി ചികിത്സിക്കാതായി ഇത് ഉപയോഗിക്കാം. പൊള്ളൽ ബാധിച്ച ശരീരഭാഗത്ത് അല്പം തേൻ പുരട്ടുക മാത്രമാണ് നിങ്ങൾ ആകേ ചെയ്യേണ്ടത്.

 

  തേനിന്റെ രോഗശാന്തി ഗുണങ്ങൾ നിങ്ങളുടെ വേദന കുറയ്ക്കുകയും മുറിവിനെ വേഗത്തിൽ ശമിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചെറിയ കുട്ടി കളിക്കിടയിൽ അവൻ്റെ കാൽമുട്ട് പോറിയാൽ പോലും തേൻ വളരെ ഫലപ്രദമായി ഉപയോഗിക്കാം.വരണ്ട തലയോട്ടിയും താരനും നിങ്ങളെ ബുദ്ധിമുട്ടുന്നുണ്ടോ?

 

  താരനെ ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് തേൻ. ഫലപ്രദമായി അകറ്റാം. തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു ഇത്.

 

  അല്പം ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് തലയോട്ടിയിൽ പുരട്ടി മൂന്ന് മണിക്കൂർ അങ്ങനെ തുടരാൻ അനുവദിക്കുക. നിങ്ങൾക്ക് മുടികൊഴിച്ചിലുണ്ടെങ്കിൽ, മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു കൊണ്ട് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും തേൻ സഹായിക്കും.

 

  അതിരാവിലെ കുട്ടികൾക്ക് നൽകുന്ന ഒരു ചെറിയ ടേബിൾ സ്പൂൺ തേൻ തങ്ങളുടെ ആ ദിവസത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ അവരെ സഹായിക്കും. വ്യായാമ സെഷൻ കഴിഞ്ഞശേഷം ഒരു ടീസ്പൂൺ തേൻ കഴിച്ച് നോക്കൂ, ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകും.

 

  തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ് എന്ന കാര്യം അറിയാമോ. തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു.

 

  ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിച്ചാൽ ശരീരഭാരം നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ.ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിലാണ് മിക്കാവാറും പേരും.

 

  എന്നാൽ ഇതിനായി നിങ്ങൾ തേൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? ഉറങ്ങുന്നതിനു മുൻപ് തേൻ കുടിക്കുന്ന ശീലം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു.

 

  മോശം ഉറക്കം, ഉറക്കമില്ലായ്മ തുടങ്ങിടെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആണോ നിങ്ങൾ? പകൽ മുഴുവൻ ഊർജ്വസ്വലരായി ഇരിക്കണമെങ്കിൽ രാത്രി നല്ല ഉറക്കം കൂടിയേ തീരൂ. ഇതിനുള്ള പരിഹാരം തേൻ നൽകും. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം.

 

  ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ തേൻ ചേർത്തു കുടിച്ചാൽ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. നന്നായി ഉറങ്ങാൻ കഴിയാത്തതാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമെങ്കിൽ ഇത് വഴി നിനങ്ങൾക്കു പരിഹരിക്കാം.

 

  തേൻ എന്ന അതിശയകരമായ ചേരുവയുടെ ഗുണങ്ങളെപ്പറ്റി ഇപ്പോൾ നിങ്ങൾക്കറിയാം. ഉടൻ തന്നെ പ്രകൃതിദത്തമായ തേൻ ഞങ്ങളുടെ അടുക്കളയിൽ വാങ്ങി സംഭരിക്കുക. മായം കലരാത്തതും ഓർഗാനിക് ആയതുമായ തേൻ തന്നെ തിരഞ്ഞെടുക്കാൻ മറക്കരുതേ!

 

  ഇത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഉള്ളതും കൂടുതൽ ഫലപ്രദവുമാണ്. തേൻ പതിവായി കഴിച്ചു കൊണ്ട് നിങ്ങളുടെ ജീവിതത്തിലേക്ക് ആരോഗ്യഗുണങ്ങളെ സ്വാഗതം ചെയ്യുക!

 

  ശുദ്ധമായ രണ്ടു സ്‌പൂൺ തേൻ നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ ചായയോടൊപ്പം കലർത്തി കുടിക്കുകയോ ചെയ്താൽ എളുപ്പത്തിൽ പരിഹാരം ലഭിക്കും. ഒരു ടേബിൾ സ്‌പൂൺ തേൻ ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നതും വളരെ ഫലപ്രദമാണ്.

 

  കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ പല ആളുകൾക്കും തൊണ്ടയിൽ അസ്വസ്ഥതകളും വേദനകളും ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ ഉൽപാദനക്ഷമതയെയും ഏകാഗ്രതയെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരം അവസരങ്ങളിൽ തേൻ ശീലമാക്കിയാൽ ഏറ്റവും എളുപ്പത്തിൽ തന്നെ ഇതിൻറെ പ്രശ്നങ്ങളെ തടയാനാവും.  

Find out more: