സര്‍ക്കാരിന്‍റെ ഉറപ്പ് വിശ്വസിച്ച് വീടുകളിലേയ്ക്ക് സാധനങ്ങള്‍ എത്തിച്ച ഡെലിവറി ബോയ്സിന് രാജ്യത്ത് പലയിടത്തും പോലീസ് മര്‍ദ്ദനം നേരിടേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നും അടിയന്തര ഘട്ടങ്ങളിലൊഴികെ ഓൺലൈൻ സേവന ദാതാക്കളെ ആശ്രയിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ അധികൃതരുടെ കര്‍ശന നിബന്ധനകള്‍ പാലിച്ച് വിതരണം നടത്താൻ കഴിയുന്നില്ലെന്നാണ് ഓൺലൈൻ വിതരണ കമ്പനികളുടെ പരാതി.

 

   പ്രാദേശിക സര്‍ക്കാരുകളും പോലീസും നടപടികള്‍ കര്‍ശനമാക്കുകയും ഡെലിവറിയ്ക്കായി ഇറങ്ങുന്ന ജീവനക്കാരെ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിതരണം നടത്താനാവുന്നില്ലെന്നാണ് പലചരക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ബിഗ് ബാസ്കറ്റ് എന്ന കമ്പനിയുടെ പ്രതികരണം.കൊവിഡ് 19 പ്രതിരോധത്തിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ടാകില്ലന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.

 

  അവശ്യസേവനങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ എന്തിനെങ്കിലും പുറത്തിറങ്ങിയാൽ കര്‍ശന നിയമ നപടിയുണ്ടാകുമെന്നും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകളും പോലീസും നടപടികള്‍ കര്‍ശനമാക്കുകയും ഡെലിവറിയ്ക്കായി ഇറങ്ങുന്ന ജീവനക്കാരെ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിതരണം നടത്താനാവുന്നില്ലെന്നാണ് പലചരക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ബിഗ് ബാസ്കറ്റ് എന്ന കമ്പനിയുടെ പ്രതികരണം.

 

  ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നും അടിയന്തര ഘട്ടങ്ങളിലൊഴികെ ഓൺലൈൻ സേവന ദാതാക്കളെ ആശ്രയിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ അധികൃതരുടെ കര്‍ശന നിബന്ധനകള്‍ പാലിച്ച് വിതരണം നടത്താൻ കഴിയുന്നില്ലെന്നാണ് ഓൺലൈൻ വിതരണ കമ്പനികളുടെ പരാതി.അധികൃതരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉടൻ തീരുമാനത്തിലെത്തുമെന്നും കമ്പനി അറിയിച്ചു.

 

  സ്വിഗി, ഗ്രോഫേഴ്സ് തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും സമാന പ്രശ്നം നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രാദേശിക സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ട് വീടുകളിലേയ്ക്ക് ഡെലിവറി നടത്താനാകുന്നില്ലെന്നും ബിഗ് ബാസ്കറ്റ് ഉപഭോക്താക്കള്‍ക്ക് വിശദീകരണം നല്‍കി.

 

   കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Find out more: