
അതിര്‍ത്തി അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയ്ക്ക് കര്‍ണാടകയുടെ അഡ്വക്കേറ്റ് ജനറലിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതി കേള്‍ക്കും. ലോക്ക് ഡൗണില്‍ കേരള- കര്‍ണാടക അതിര്‍ത്തി അടച്ച വിഷയം ഹൈക്കോടതി ഫുള്‍ ബെഞ്ച് പരിഗണിക്കവെയാണ് ഈ പരാമര്‍ശമുണ്ടായത്.
ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ഹൈക്കോടതി പറഞ്ഞു. നിലവില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണം.അവശ്യ സര്‍വീസുകള്‍ക്കും ചരക്കുനീക്കത്തിനും ചികിത്സാ സേവനത്തിനും ദേശീയപാത അടയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ചരക്കു നീക്കത്തിന് മുന്തിയ പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ നിലപാട് വ്യക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ കേരള-
കര്‍ണാടക അതിര്‍ത്തി അടച്ച വിഷയം ഹൈക്കോടതി ഫുള്‍ ബെഞ്ച് പരിഗണിക്കവെയാണ് ഈ പരാമര്‍ശമുണ്ടായത്.കാസര്‍കോട്ടെ അതിര്‍ത്തി മണ്ണിട്ട് അടച്ച കര്‍ണാടകയുടെ നടപടിയ്‌ക്കെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവനുകള്‍ പൊലിയാന്‍ പാടില്ലെന്ന് ഹൈക്കോടതി.
അതെസമയം ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് മുൻപാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്.