ബുധനാഴ്ച മാത്രം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 71 കേസുകളാണ്. ഇന്ന് നടത്തിയ കര്‍ശനപരിശോധനയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇത്രയും കേസുകളിലായി 35 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 57 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

 

  മീനങ്ങാടിസ്‌റ്റേഷനില്‍ 20 കേസുകളും, പുല്‍പ്പള്ളി സ്‌റ്റേഷനില്‍ 10 കേസുകളും, മീനങ്ങാടിസ്‌റ്റേഷനില്‍ 20 കേസുകളും മേപ്പാടി സ്‌റ്റേഷനില്‍ ഒമ്പത് കേസുകളും, മാനന്തവാടി സ്‌റ്റേഷനില്‍ എട്ട് കേസുകളും,പനമരം സ്‌റ്റേഷനില്‍ ആറ് കേസുകളും, ബത്തേരിസ്‌റ്റേഷനില്‍ നാല് കേസുകളും, അമ്പലവയല്‍ സ്റ്റേഷനില്‍ രണ്ട് കേസുകളും, കല്‍പ്പറ്റതിരുനെല്ലി എന്നീ സ്‌റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ വീതവും, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നീ സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

   അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സ്യഷ്ടിച്ചതിന് വാട്ട്‌സ് ആപ്പ്ഗ്രൂപ്പ് അഡിമിന്‍മാരായ കമ്പളക്കാട് സ്വദേശികളായ അഷറഫ്, നെയിം, മന്‍സൂര്‍, ഷൈജല്‍ എന്നീ നാല് പേരെ പ്രതിചേര്‍ത്ത് കമ്പളക്കാട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കമ്പളക്കാട് പാമ്പോടന്‍ വീട്ടില്‍ അലവിയുടെ മകന്‍ അഷറഫ്(40) എന്നയാളെ അറസ്റ്റ് ചെയ്തു

 

  അറസ്റ്റ് ചെയ്തപ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഈ കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

 

  ഇതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ആകെ 627 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 449 പേരെ അറസ്റ്റ് ചെയ്യുകയും 311 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ്‌മേധാവി അറിയിച്ചു.  

 

  അതായത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വയനാട്ടില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 627 ആയി.

Find out more: