രാജ്യത്ത്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ദീപം തെളിയിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നൽകിയ നടൻ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം താരത്തിന് നന്ദി പറഞ്ഞത്.

 

  മാത്രമല്ല " നന്ദി മമ്മൂക്ക, ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേത് പൊലെയുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം" - എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

 

 

  ക്യാമ്പയിന് ആശംസകള്‍ നേര്‍ന്ന മമ്മൂട്ടി എല്ലാവരും പങ്കുചേരണമെന്നും ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ദീപം തെളിയിക്കൽ ചടങ്ങിന് ശനിയാഴ്‌ചയാണ് മമ്മൂട്ടി പിന്തുണ നൽകിയത്.

 

  ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായ ഈ സംരംഭത്തില്‍ എല്ലാവരും പങ്കുചേരണം. ഐക്യദീപത്തിന് തന്റെ എല്ലാ പിന്തുണയും ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

  എല്ലാ കഷ്‌ടനഷ്‌ടങ്ങളും സഹിച്ച് കൊവിഡ് എന്ന മഹാവിപത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി ഒറ്റമനസ്സായി പോരാടുകയാണ്.കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മോദി ഇന്ന് രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. 

Find out more: