ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും പത്രങ്ങളെ ഒഴിവാക്കണമെന്നും കൊറോണ വൈറസ് വ്യാപനത്തിന് പത്രങ്ങള്‍ വഴിയൊരുക്കുമെന്ന് കാണിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള ടി ഗണേഷ് കുമാര്‍ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

 

   പത്രങ്ങളില്ലാതെ സര്‍ക്കാര്‍ വേണോ അതോ സര്‍ക്കാരില്ലാത്ത പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ടാമത്തേതിന് മുന്‍ഗണന നല്‍കും എന്ന ചരിത്ര പ്രസ്ഥാവന പരാമര്‍ശിച്ച് കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

 

  എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ പത്രങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടികൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു. പത്രങ്ങളെ നിയന്ത്രിക്കുന്നത് ആശയപ്രകടനത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും പേപ്പര്‍ ഉല്‍പ്പന്നങ്ങളിലൂടെ വൈറസ് പടരുന്നതിന് സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. പത്രം വായിക്കുന്നതിന് മുന്‍പ് ഇസ്തിരി ഇടുന്നതും പത്രം വായിച്ചതിനു ശേഷം കൈകള്‍ ശുചീകരിക്കുന്നതും സ്വീകരിക്കാവുന്ന നടപടികളാണെന്ന് ഹര്‍ജി തള്ളികൊണ്ട് കേടതി പറഞ്ഞു.

 

   കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും ഇത് മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും അത് കൊണ്ട് ലോക്ക്ഡൗണ്‍ കാലത്ത് പത്രം നിരോധിക്കണം എന്നായിരുന്നു ഹര്‍ജികാരന്‍റെ ആവശ്യം.

 

  എന്നാല്‍ ഹര്‍ജിക്കാരന്‍റെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും ഗവേഷണങ്ങള്‍ ഒന്നും ഇത്തരത്തിലൊരു കണ്ടുപിടുത്തം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

 

  അതേസമയം രാജ്യത്ത് ഏറ്റവുമധികം വൈറസ് ബാധകളും മഹാരാഷ്ട്രയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ധാരാവിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഉയരുകയാണ്.

 

  രാജ്യത്ത് ഇതുവരെ കൊവിഡ് മൂന്നാം ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

Find out more: