രാജ്യത്തെ 14 ജില്ലകളിൽ ഇതുവരെ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.ഇത് ശരിക്കും ഒരത്ഭുതം തന്നെ. നേരത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കഴിഞ്ഞ 14 ദിവസമായി പുതിയ രോഗികളൊന്നുമില്ലാത്തതുമായ ജില്ലകളിൽ കേരളത്തിൽ നിന്ന് വയനാടും കോട്ടയവുമാണ് ഇടംപിടിച്ചത്.
കർണാടകയിലെ ദാവനഗിരി, കൊടക്, തുംകൂർ, ഉഡുപ്പി എന്നിവയും 25 ജില്ലകളുടെ പട്ടികയിലിടംപിടിച്ചിട്ടുണ്ട്. ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, പഞ്ചാബ്, പുതുച്ചേരി, മിസോറം, ജമ്മു കശ്മീർ, മണിപൂർ,ഗോവ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് മറ്റ് ജില്ലകൾ.രാജ്യത്ത് കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ 20 ദിവസമായുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിൽ ഫലം കണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.കഴിഞ്ഞ 24 മണിക്കൂറിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 796 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്.
35 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 308 ആയി ഉയർന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 9152 കടന്നു. രാജ്യത്ത് 857 പേർക്കാണ് രോഗം ഭേദമായത്.കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്.
നേരത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളാണ് ഇതെല്ലാമെന്നതും ശ്രദ്ധേയമാണ്.രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ 25 ജില്ലകൾ കൊവിഡ് മുക്തമാകുന്നെന്ന് റിപ്പോർട്ടുകൾ.