കൊറോണയെ ചെറുക്കാൻ മോദിജി ആപ്പ് ആണ് സേതു. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മനസിലാക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ഇതുവരെ 5,00,000 ത്തോളം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി മേയ് 3 വരെ ലോക്ക് ഡൗൺ നീട്ടി എന്ന് പറഞ്ഞ മോദി ഇക്കാലയളവില്‍ ഏഴ് കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ജനങ്ങളുടെ പിന്തുണ തേടിയത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഉപയോഗം.ആപ്പ് യൂസറിന്റെ ചുറ്റുമുള്ള കോവിഡ് രോഗികളെ കുറിച്ച് കണ്ടെത്താൻ സഹായിക്കുമെന്നതാണ് ആരോഗ്യ സേതുവിൻറെ സവിശേഷത. ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്.
ഏപ്രിൽ 14ന് രാവിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആരോഗ്യ സേതു' എല്ലാ പൗരന്മാരും ഉപയോഗിക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.കൊറോണ രോഗം ആപ്പ് യൂസറിന്റെ സമീപത്ത് ആരിലെങ്കിലും സ്ഥിരീകരിക്കുമ്പോഴോ, അല്ലെങ്കിൽ ആപ്പ് യൂസർ കൊറോണ ബാധിത മേഖലയിലേക്ക് പോവുമ്പോഴോ ആരോഗ്യ സേതു അറിയിപ്പ് തരും. എങ്ങനെ സാമൂഹിക അകലം കൃത്യമായി പാലിച്ച് ജീവിക്കണം എന്നത് സംബന്ധിച്ച നിർദേശങ്ങളും നിങ്ങൾക്ക് ആപ്പിൽ നിന്നും ലഭിക്കും.
നേരത്തെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും മറ്റ് വിവരക്കൈമാറ്റങ്ങള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന് പരമാവധി പ്രചാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ സേവനങ്ങളോട് ഐടി മന്ത്രാലയം മെയിലിലൂടെ ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ പ്രാധാന്യം കൊടുത്ത് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കളിലേക്കും എത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ആരോഗ്യ സേതു ആപ്ലിക്കേഷൻ 11 ഭാഷകൾ സപ്പോർട്ട് ചെയ്യും. ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്‌തു കഴിഞ്ഞാൽ, യൂസറിന്റെ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ട്രാക്കിങ് പ്രാപ്തമാക്കുന്നതിന് ലൊക്കേഷനും ബ്ലൂടൂത്ത് സേവനങ്ങളും ഓൺ ചെയ്യണം.
രോഗവ്യാപനം സംബന്ധിച്ച മറ്റ് വിവരങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും.വലിയ സ്വീകാര്യതയാണ് ആരോഗ്യസേതു ആപ്ലിക്കേഷന് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനകം ആപ്ലിക്കേഷന് അഞ്ച് മില്യൺ ഇൻസ്റ്റാളുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിച്ചത്. ഹെൽത്ത് & ഫിറ്റ്നസ് സെക്ഷനിൽ ഈ ആപ്പ് ഒന്നാമത് എത്തിയിരുന്നു ഫ്രീ ആപ്പുകളുടെ സെക്ഷനിലും ഒന്നാമത് ആരോഗ്യ സേതുവാണ്.