കൊറോണ എങ്ങനെ പടരുന്നതെന്ന് കാണിച്ച് കുട്ടികൾ. തുടർന്ന് അതേറ്റെടുത്ത് മോദിയും രംഗത്തെത്തി. കൊറോണ പകരാതിരിക്കാൻ നിലവിൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് സോഷ്യ ഡിസ്റ്റൻസാണ്. അത് കൊണ്ട് തന്നെയാണ് പല രാജ്യങ്ങളിലും ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് കുട്ടികളാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ മൂത്ത കുട്ടി എന്ന് തോന്നിക്കുന്നവൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതും കാണാം.
ഒരാളുടെ അശ്രദ്ധ കൊണ്ട് എല്ലാവർക്കും കൊറോണ വൈറസ് ബാധിക്കാമെന്ന് ഈ വീഡിയോയിലൂടെ കുട്ടികൾ പറഞ്ഞു തരുന്നു.സോഷ്യൽ ഡിസ്റ്റൻസിന്റെ പ്രാധാന്യവും കൊറോണവൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെയാണ് പകരുന്നതെന്നും ഇഷ്ടിക വഴി കാണിച്ചു തരുന്ന കുട്ടികളുടെ വീഡിയോയാണ് വൈറലാകുന്നത്. നിരനിരയായി കുത്തനെ വെച്ചിരിക്കു്ന ഇഷ്ടിക ഒരെണ്ണത്തിൽ തട്ടുന്നതും തുടർന്ന് എല്ലാം മറിഞ്ഞു പോകുന്നതുമാണ് വീഡിയോയിൽ കാണിക്കുന്നത്.
കൊറോണവൈറസാണ് ഇപ്പോൾ ലോകരാജ്യങ്ങളുടെ പ്രധാന ചർച്ചാ വിഷയം. പ്രതിരോധത്തിനായും മരുന്നുകൾക്കായും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ട്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുട്ടികൾ നൽകുന്നത് വലിയൊരു പാഠമാണെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.
ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.