കൊറോണ വൈറസ് ചൈന ലാബിൽ നിന്ന് ചോർന്നതോ? ഇതിനുള്ള തെളിവുകളെന്ത്? ഇതാണ് ഇപ്പോഴത്തെ സംസാര വിഷയം. വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ചൈന ജൈവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനിടയില്‍ അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാണെന്നുമാണ് സംശയിക്കുന്നത്. അമേരിക്കയെ തകര്‍ക്കാനായി ചൈന മനപ്പൂര്‍വം സൃഷ്ടിച്ചതാണ് വൈറസിനെയെന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
യുഎസ് ഇന്‍റലിജന്‍സ് വൈറസിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ മറ്റു ചില രാജ്യങ്ങളും ചൈനയ്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നത് എങ്ങനെയാണെന്നതിന് ശാസ്ത്രലോകത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ലെന്നത് സംശയം വര്‍ധിപ്പിക്കുന്നു. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇത് ചൈനയിലെ ജനങ്ങള്‍ തന്നെ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചൈന രഹസ്യമായി ജൈവായുധ പരീക്ഷണം നടത്തുന്നതായി നേരത്തെ യുഎസിലെയും ഇസ്രായേലിലെയും ഗവേഷകര്‍ ആരോപിച്ചിരുന്നു. അതിനാലാണ് ലാബ് നിലനില്‍ക്കുന്ന വുഹാനില്‍ തന്നെ രോഗം പടര്‍ന്നത് സംശയത്തിനിടയാക്കുന്നത്.
ലോകം മുഴുവന്‍ മരണം വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് ഇനിയും ഒരു ഉറപ്പും ലഭിച്ചിട്ടില്ല. വൈറസിനെ ചൈന ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇപ്പോള്‍ അമേരിക്കന്‍ ഇന്‍റലിജന്‍സ് അതേക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുന്നു. വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ചൈനയിലെ ഏറ്റവും വലിയ വൈറോളജി ലാബാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.
വുഹാനിലെ ജനവാസമില്ലാത്ത മലമുകളിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അതീവ സുരക്ഷയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. മാരകമായ പുതിയ തരം കൊറോണ വൈറസ് വുഹാനില്‍ തന്നെ ആദ്യം കണ്ടെത്തിയതാണ് ലോകത്തെ സംശയത്തിലാക്കുന്നത്. വൈറോളജിയില്‍ ചൈന ജൈവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനിടയില്‍ അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാണെന്നുമാണ് സംശയിക്കുന്നത്.
1500 ഓളം തരം വൈറസുകളുടെ ശേഖരമുണ്ടെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റില്‍ പറയുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എബോള ഉള്‍പ്പെടെയുള്ള വൈറസുകളെക്കുറിച്ച് പഠിക്കാനുള്ള ലാബും ഇവിടെയുണ്ട്. അതീവ സുരക്ഷയുള്ള ഈ ലാബ് 2018-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കൊറോണ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്ന് ആദ്യമായി സംശയം പ്രകടിപ്പിച്ചത് ഇസ്രായേല്‍ ശാസ്ത്രജ്ഞനായ ഡാനി ഷോഹമാണ്.
2002-ല്‍ ഇറാന് ജൈവായുധം നല്‍കിയെന്ന് ആരോപിച്ച് ചൈനയിലെ മൂന്ന് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ ജൈവായുധം നിര്‍മിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്.ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വൈറസ് പഠനകേന്ദ്രമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. മാരക വൈറസുകളെ ശേഖരം തന്നെ ഇവിടെയുണ്ട്. ഏഷ്യയില്‍ ഏറ്റവുമധികം വൈറസ് ശേഖരമുള്ളത് ഇവിടെയാണ്.കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് വാഷിങ്ടണ്‍ ടൈംസ് ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
തുടര്‍ന്ന് ഇതിനെ സാധൂകരിക്കുന്നതും എതിര്‍ക്കുന്നതുമായ നിരവധി സിദ്ധാന്തങ്ങള്‍ പ്രചരിച്ചു. ചൈന ജൈവായുധ ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. വൈറസ് ലാബില്‍ നിന്ന് പുറത്തുവന്നതാണോയെന്ന സംശയം ചൈനീസ് ഗവേഷകര്‍ക്ക് പോലുമുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോപണങ്ങള്‍ ഫെബ്രുവരിയില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചിരുന്നു. ഡിസംബര്‍ 30-നാണ് പുതിയ വൈറസിന്‍റെ സാമ്പിള്‍ ലഭിച്ചതെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. ജനുവരി 11-ന് ചൈന പുതിയ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചു.വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചി വഴി മനുഷ്യരില്‍ എത്തിയതായിരിക്കാമെന്നാണ് കരുതുന്നത്. ഈനാംപേച്ചികളെ പാരമ്പര്യ മരുന്നുകള്‍ക്കായി ചൈനയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനവും വെറ്റ് മാര്‍ക്കറ്റും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ജനുവരിയില്‍ ചൈനീസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ആദ്യത്തെ 41 കേസുകളില്‍ 13 എണ്ണത്തിനും മാര്‍ക്കറ്റുമായി ബന്ധമില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. വുഹാന്‍ ലാബില്‍ ശേഖരിച്ചിട്ടുള്ള കൊറോണ വൈറസുകളുമായി പുതിയ സാര്‍സ് കോവ് -2 വൈറസിന് ഒരു ബന്ധവുമില്ലെന്നും പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.
വുഹാനിലെ ലാബിന് സാര്‍സ് കൊറോണ വൈറസ് പോലെയുള്ള മാരക വൈറസുകളെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും വുഹാനിലെ ലാബിനില്ലെന്നാണ് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞത്. 2018-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച യുഎസ് ഗവേഷകര്‍ക്ക് ഇക്കാര്യം മനസ്സിലായിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതിയായ സുരക്ഷയില്ലാത്തതിനാല്‍ ജീവനക്കാരില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതാകാമെന്നും സംശയിക്കുന്നുണ്ട്.
വുഹാനിലെ ഹ്വാനന്‍ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ചൈന പറയുന്നത്. മാര്‍ക്കറ്റില ജോലി ചെയ്യുന്ന ആളുകളാണ് ആദ്യം ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് പടര്‍ന്നത്. സാര്‍സും മെര്‍സും പരത്തുന്ന കൊറോണ വൈറസുകള്‍ വവ്വാലുകളിലാണ് കാണുന്നത്. പുതിയ വൈറസും വവ്വാലുകളില്‍ നിന്ന് തന്നെയാണ് പടര്‍ന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.