കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാട് മാറിയിരുന്നു. ഇതിനെല്ലാം കാരണമായ മാതൃകാപരമായ പ്രതിരോധ നടപടികളാണ് പുസ്തകത്തിലുള്ളത്. കോവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായാണ് ഒരു ജില്ല ഇത്തരത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

 

 

  വിഭവ സമാഹരണം, ടെലിമെഡിസിന്‍, ശുചീകരണം, സാമൂഹ്യ അടുക്കള, റേഷന്‍ വിതരണം, മരുന്ന് വിതരണം, ആദിവാസികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിവര്‍ക്കായി നടത്തിയ പ്രത്യേക ഇടപെടല്‍, ആശുപത്രിയില്‍ എത്തുന്ന മറ്റ് രോഗികള്‍ക്കുളള മതിയായ ചികില്‍സ ഉറപ്പാക്കാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയായ വയനാട്ടിൽ നടന്ന പ്രവർത്തനങ്ങൾ ഇനി പുസ്തകത്തിലൂടെ വായിച്ചറിയാം.

 

  കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാട് മാറിയിരുന്നു.മുന്‍കരുതല്‍ നടപടികള്‍, ക്വാറന്‍റൈന്‍, സര്‍വൈലന്‍സ്, വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട പ്രോട്ടോകോളുകള്‍, ബോധവല്‍ക്കരണം, മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്സമഗ്ര രൂപരേഖ.പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ജില്ലാഭരണകൂടത്തിന്റെ www.wayanad.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

 

  ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അറിയുവാന്‍ പുസ്തകം സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ജില്ലാകലക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെല്‍ ടീം എന്നിവര്‍ ചേര്‍ന്നാണ് കോവിഡ് 19 ഡിസ്ട്രിക് ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ പ്രതിരോധ നടപടികള്‍ പുസ്തകമാക്കിയിരിക്കുന്നത്.

 

  സാമൂഹ്യ വ്യാപനം തടയുക, രോഗികളുടെ എണ്ണവും മരണനിരക്കും കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജില്ലാഭരണകൂടം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പുസ്തകത്തിലുണ്ട്. സമഗ്ര രൂപരേഖയുടെ ആദ്യപതിപ്പ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.

 

  അതിജീവനത്തിന്റെ വയനാടന്‍ ചെറുത്ത് നില്‍പ്പ് വരും തലമുറയ്ക്കും ഓര്‍ത്തുവെക്കാന്‍ ഈ സമഗ്ര രൂപരേഖ സഹായിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രിയില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍, ഭാവിയില്‍ ഇത്തരത്തിലുളള രോഗങ്ങള്‍ വന്നാല്‍ പ്രതിരോധിക്കേണ്ട രീതികള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയുണ്ടെന്നും കലക്ടർ കുട്ടി ചേർക്കുന്നു. 

Find out more: