കൊറോണ കാലത്ത് റാപിഡ് പരിശോധനകൾ നടത്തേണ്ടതില്ലെന്ന് കേന്ദ്രം നിർദ്ദേശം നൽകി,കിറ്റുകള്‍ നല്‍കുന്നത് തെറ്റായ പരിശോധനാഫലമാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് രാജസ്ഥാനും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ റാപിഡ് കിറ്റുകള്‍ തിരിച്ചു നല്‍കമെന്ന് അറിയിച്ചു.

 

  ഇതോടെ രാജ്യത്ത് കൊവിഡ് 19 റാപിഡ് ടെസ്റ്റ് നിര്‍ത്തി വെക്കാൻ ഐസിഎംആര്‍ നിര്‍ദേശം നൽകി. ഐസിഎംആര്‍ നല്‍കിയ ധ്രുതപരിശോധനാ കിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് രാജസ്ഥാൻ ആരോഗ്യവകുപ്പ് കേന്ദ്രത്തിന് കത്തയച്ചു.

 

  കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന നടത്തിയതെന്നും എന്നാല്‍ രോഗബാധ തിരിച്ചറിയുന്നതില്‍ ഈ കിറ്റുകള്‍ പ്രയോജനപ്പെട്ടില്ലെന്നുമാണ് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ അറിയിച്ചത്.

 

  അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആര്‍ പരിശോധനാ കിറ്റുകളുമാണ് എത്തിയത്. ഈ കിറ്റുകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 10000 കിറ്റുകളാണ് രാജസ്ഥാനു ലഭിച്ചത്. ഇതിനു പുറമെ ചൈനയില്‍ നിന്ന് രാജസ്ഥാൻ സര്‍ക്കാര്‍ സ്വന്തം നിലയ്ക്കും ഒരു ലക്ഷം കിറ്റുകള്‍ വാങ്ങിയിരുന്നു.

 

  വൈറസിന്‍റെ സാന്നിധ്യം നേരിട്ട് കണ്ടെത്താനാകുമെന്നതാണ് മെച്ചം. കൂടാതെ വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ സ്രവസാമ്പിളുകള്‍ ശേഖരിക്കേണ്ടതും. എന്നാല്‍ വളരെ ചെലവ് കുറഞ്ഞ റാപിഡ് കിറ്റുകളില്‍ പരിശോധന നടത്താൻ ഒരു തുള്ളി രക്തം മാത്രം മതി. രക്തത്തിലെ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്ന ഈ കിറ്റുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഫലം നല്‍കും.

 

  രാജ്യത്തെ കൊവിഡ് 19 ഹോട്ട്സ്പോട്ടുകളിലും കോള്‍ഡ് സ്പോട്ടുകളിലും പരിശോധന നടത്താനാണ് ഐസിഎംആറിന്‍റെ നീക്കം. ഇതിനായി കേരളത്തിലേയ്ക്കും 12400 പരിശോധനാ കിറ്റുകൾ അയച്ചിരുന്നു. റാപിഡ് പരിശോധനാ കിറ്റുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന താത്കാലികമായി നിര്‍ത്തി വെക്കാൻ ഐസിഎംആര്‍ അറിയിച്ചു.

 

  രണ്ട് ദിവസത്തേയ്ക്ക് പരിശോധന നിര്‍ത്തി വെക്കാനാണ് നിര്‍ദേശം. കൊവിഡ് 19 പരിശോധനയ്ക്കായി ചൈനയില്‍ നിന്ന് എത്തിയ അഞ്ചര ലക്ഷം റാപിഡ് പരിശോധനാ കിറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചേര്‍ന്നെങ്കിലും പരാതിയുമായി സംസ്ഥാനങ്ങൾ. കൊവിഡ് 19 പരിശോധനയ്ക്ക് എത്തിച്ച റാപിഡ് പരിശോധനാ കിറ്റുകള്‍ക്ക് നിലവാരമില്ലെന്ന് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളായിരുന്നു.

 

  ഇതിനു പിന്നാലെയാണ് പരാതിയുമായി രാജസ്ഥാൻ സര്‍ക്കാരും രംഗത്തെത്തിയത്. ഐസിഎംആര്‍ നല്‍കിയ ധ്രുതപരിശോധനാ കിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് രാജസ്ഥാൻ ആരോഗ്യവകുപ്പ് കേന്ദ്രത്തിന് കത്തയച്ചു. വെള്ളിയാഴ്ചയാണ് ചൈനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആറര ലക്ഷം കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ എത്തിച്ചത്.

 

  വളരെ നേരത്തെ തന്നെ ഓര്‍ഡര്‍ നല്‍കിയതാണെങ്കിലും ആഗോള തലത്തില്‍ ഉയര്‍ന്ന ഡിമാൻഡ് മൂലം ചൈനീസ് കമ്പനികള്‍ ഏറെ വൈകിയാണ് ഇന്ത്യയ്ക്ക് കിറ്റുകള്‍ കൈമാറിയത്. സാധാരണ രീതിയില്‍ കൊവിഡ് 19 രോഗസ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന പിസിആര്‍ പരിശോധനയുടെ പ്രധാന പോരായ്മ ഉയര്‍ന്ന ചെലവും പരിശോധനാ ഫലം ലഭിക്കാനുള്ള കാലതാമസവുമാണ്.

 

  ഏകദേശം നാലായിരം രൂപയോളം വരുന്ന പിസിആര്‍ പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയുടെ ഫലം ലഭിക്കാൻ ആറോ ഏഴോ മണിക്കൂര്‍ കാത്തിരിക്കണം. അതേസമയം, ചൈനയില്‍ നിന്ന് എത്തിച്ചതടക്കമുള്ള റാപിഡ് കിറ്റുകൾക്ക് കൃത്യത കുറവാണെന്ന് ഐസിഎംആര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

  രോഗനി‍ണയത്തിനല്ല ഈ കിറ്റുകൾ ഉപയോഗിക്കുന്നതെന്നും സമൂഹവ്യാപനം നടന്നോ എന്ന് നിരീക്ഷിക്കാനും ഗവേഷണത്തിനുമായിരിക്കും ഈ കിറ്റുകള്‍ ഉപയോഗിക്കുക എന്നും ഐസിഎംആര്‍ അറിയിച്ചിരുന്നു.  

 

 

 

Find out more: