രാജ്യത്ത് 24 മണിക്കൂറിനിടെ 1,752 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

37 മരണമാണ് ഇതേ കാലയളവില്‍ ഉണ്ടായിട്ടുള്ളത് . ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 23,452 ആയി. ആകെ മരണം 723.ഉം 

 

രാജ്യത്ത് നിലവില്‍ 17,915 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 4,813 പേര്‍ രോഗമുക്തായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്ചെയ്തത് ഏപ്രില്‍ 20 നായിരുന്നു. 1,540 പേര്‍ക്കാണ് രോഗ ബാധ അന്ന് സ്ഥിരീകരിക്കപ്പെട്ടത്.

 

 

ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 14 മരണവും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് ഒന്‍പത്, ഉത്തര്‍പ്രദേശ് മൂന്ന്, ആന്ധ്ര, ഡല്‍ഹി, മധ്യപ്രദേശ്, തമി്‌നാട്, തെലങ്കവാന എന്നിവിടങ്ങളില്‍ രണ്ട് വീതവും കേരളത്തില്‍ നിന്ന് ഒരു മരണവുമാണ് ഇന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

 

ഉത്തര്‍പ്രദേശില്‍ ആകെ മരണം 24 ആയി. തമിഴ്‌നാട്ടില്‍ 20, കര്‍ണാടകയില്‍ 20 മരണവും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചാബില്‍ ഇതുവരെ 16 മരണം സ്ഥിരീകരിച്ചപ്പോള്‍ ബംഗാളില്‍ 15 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവര്‍ 20.57 % ത്തോളം ആയതായി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. 

 

. കഴിഞ്ഞ28 ദിവസത്തിനുള്ളില്‍ രാജ്യത്ത് 15 ജില്ലകളില്‍ ഒരൊറ്റ പുതിയ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്ത് 80 ഓളം ജില്ലകളില്‍ പുതിയ കേസുകളൊന്നുമില്ല.

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.       നേരത്തെ 7.5 ദിവസം കൊണ്ട് രോഗം ഇരട്ടിച്ചപ്പോള്‍ നിലവില്‍ 10 ദിവസമായി ഉയര്‍ന്നു.

 

ക്യത്യസമയത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ ബാധ പരിധി വരെ തടയാന്‍ കാരണമായതായും അദേഹം വ്യക്തമാക്കി. 

Find out more: