കൊറോണയെ തുരത്താനുള്ള മരുന്ന് യുഎസ് ഒരുക്കി. ഇതോടനുബന്ധിച്ചുള്ള അനുമതി ഉടൻ ലഭിക്കും. യുഎസിലെ പരീക്ഷണമാണ് പ്രതീക്ഷയായി മാറിയത്. വിവിധ രാജ്യങ്ങളിലായി നിരവധി ഗവേഷകരാണ് മരുന്നും വാക്സിനും വികസിപ്പിക്കാനായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പലതരം മരുന്നുകളും ചികിത്സകളും പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്നുണ്ട്.
പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകളാണ് യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇപ്പോള്‍ വരുന്നത്. റെഡെസിവിര്‍ ഉപയോഗിച്ച രോഗികളില്‍ രോഗലക്ഷണത്തിന്‍റെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ദിവസമായി കുറയ്‍ക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ പരിശോധനയുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കൊറോണയ്‍ക്കെതിരെ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചാല്‍ വലിയ നേട്ടമാകുമെന്നാണ് ആരോഗ്യ വിദഗ്‍ധര്‍ പറയുന്നത്.
ഈ മരുന്ന് കോശങ്ങള്‍ക്കുള്ളില്‍ കടന്ന് വൈറസിന്‍റെ എന്‍സൈമിനെ ആക്രമിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുക. അതുവഴി രോഗലക്ഷണങ്ങള്‍ ഇല്ലാതാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മരുന്നിന്‍റെ നിര്‍മാതാക്കളായ ഗിലീഡ് സയന്‍സസുമായി എഫ്‍ഡിഎ ചര്‍ച്ചകള്‍ നടത്തിയതായി സിഎന്‍എന്‍ രിപ്പോര്‍ട്ട് ചെയ്‍തു.
മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ എങ്ങനെ രോഗികള്‍ക്ക് ലഭ്യമാക്കാമെന്നാണ് എഫ്‍ഡിഎ അധികൃതര്‍ കമ്പനിയോട് ആരാഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഫണ്ടിലാണ് ഗിലീഡ് സയന്‍സസ് പരീക്ഷണം നടത്തുന്നത്. ലോകത്തിന്‍റെ പല ഭാഗത്തായാണ് റെംഡെസിവിര്‍ മരുന്നിന്‍റെ ക്ലിനിക്കല്‍ പരിശോധന നടന്നത്. യുഎസിലും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലുമായി 68 ഇടങ്ങളിലാണ് പരീക്ഷണം നടന്നത്.
1063 ആളുകളിലാണ് മരുന്ന് പരീക്ഷിച്ചത്. രോഗമുക്തി വേഗത്തിലാകുന്നുവെന്നാണ് ഈ പരീക്ഷണങ്ങളില്‍ കണ്ടെത്തിയത്. സുഖംപ്രാപിക്കുന്നത് വേഗത്തിലാക്കുന്നതിലൂടെ വ്യക്തമായ ഫലം ഈ മരുന്ന് ഉണ്ടാക്കുന്നുണ്ടെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച യുഎസ് എപിഡമിയോളജിസ്റ്റ് ആന്‍റണി ഫൗസി പറഞ്ഞു. യുഎസിലെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത് ഫൗസിയാണ്. കൊവിഡ്-19 ചികിത്സയ്ക്ക് റെംഡെസിവിര്‍ ഉപയോഗിക്കണമെങ്കില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇനിയുമേറെ പരീക്ഷണങ്ങള്‍ വേണം. മറ്റു തെറാപ്പികളും പരീക്ഷിക്കുന്നുണ്ട്. ട്രയല്‍ തുടരണം.- ഡോ. ആന്ദ്രെ കലില്‍ പറയുന്നു. റെംഡെസിവിര്‍ രോഗമുക്തി വേഗത്തിലാക്കുന്നതിനാല്‍ രോഗികള്‍ ആശുപത്രിയില്‍ കഴിയുന്ന ദിവസം കുറയ്കാകാനാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനമാണ്.
കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്ക് റെംഡെസിവിര്‍ ഉപയോഗിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സുഖം പ്രാപിക്കല്‍ വേഗത്തിലാകുമെന്നത് വ്യക്തമായാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‍മിനിസ്ട്രേഷന്‍ മരുന്നിന് അനുമതി നല്‍കും. അതോടെ മരുന്ന് വ്യാപകമായി ഉപയോഗിക്കാനാകും. റെംഡെസിവിറിന്‍റെ ക്ലിനിക്കല്‍ പരിശോധനയില്‍ 31 ശതമാനം രോഗികളും സുഖം പ്രാപിച്ചതായി കണ്ടെത്തിയതാണ് പ്രതീക്ഷ പകരുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന എബോള ചികിത്സയ്ക്കായാണ് റെംഡെസിവിര്‍ എന്ന ആന്‍റിവൈറല്‍ മരുന്ന് ആദ്യം വികസിപ്പിച്ചെടുത്തത്. ആന്‍റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്നാണ് യുഎസിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലോകത്തിന്‍റെ പല ഭാഗത്തായുള്ള ആശുപത്രികളില്‍ റെംഡെസിവിര്‍ ക്ലിനിക്കല്‍ പരിശോധന നടത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് ലോകം. 33 ലക്ഷത്തിലേറെ ആളുകളെയാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 22800-ലേറെ ആളുകള്‍ക്ക് കൊവിഡ്-19 ബാധിച്ച് ജീവന്‍ നഷ്‍ടമായിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്‍