നാമെല്ലാപേരും ലോക്ക് ടൗണിൽ വീട്ടിലിരിക്കെ ഒട്ടുമിക്കപ്പേർക്കും രോഗം സ്‌ഥിരീകരിച്ചു എന്ന് കേൾക്കുന്ന വാർത്ത ഏറെ ആശ്വാസകരമാണ്. ഏകദേശ കണക്കു പ്രകാരം 1074 പേർ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തരായി എന്നാണു അറിയാൻ കഴിയുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തിയുടെ നിരക്ക് 27.52 ശതമാനമാണ് നിലവിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ  പറഞ്ഞു.

 

 

  നിലവിൽ 29,453 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,553 പേര്‍ക്കാണ് ഒറ്റദിവസം കൊണ്ട് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 72 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 42,533 ആയി ഉയർന്നിട്ടുണ്ട്.

 

  അതേസമയം കൊവിഡ്-19 പോലുള്ള വൈറസ് വ്യാപന സമയത്ത് സാമൂഹിക അകലം പാലിക്കപ്പെടാതിരിക്കുകയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്താൽ രോഗം പകരാനുള്ള സാധ്യത അതിവേഗം വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്ത് നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്.

 

  ലോക്ക് ഡൗൺ മൂന്നാംഘട്ടത്തിലും എല്ലാ മത കേന്ദ്രങ്ങളും അടച്ചിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യോമ- റെയിൽ ഗതാഗതവും മെട്രോയും ഈ കാലയളവിൽ സർവീസുകൾ നടത്തില്ലെന്ന് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിലും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ബാർബർ ഷോപ്പുകൾ, തുടങ്ങിയ പ്രവർത്തിക്കില്ലെന്നും കൊവിഡ് അവലോകനത്തിനുശേഷം ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

 

   രാജ്യം സമൂഹ വ്യാപനത്തിൽ നിന്ന് രക്ഷ നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. പ്രതിദിനം ഒരു ലക്ഷം കൊവിഡ് പരിശോധന വൈകാതെ നടത്താനാവുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയർന്നിരുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ദിവസം 2,000 കടക്കുന്നത്.

 

  ഒരുദിവസത്തിലെ ഏറ്റവും കൂടുതൽ രോഗമുക്തരുടെ എണ്ണം രാജ്യത്ത് രേഖപ്പെടുത്തിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 12,000ത്തിലേക്ക് അടുക്കുകയാണ്.  അതായത് കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യം മൂന്നാംഘട്ട ലോക്ക് ഡൗണിലേക്ക് കടന്ന ദിവസം തന്നെ ഇന്ത്യക്ക് ആശ്വാസമായി രോഗമുക്തരുടെ എണ്ണം. ഏറ്റവും കൂടുതൽ ആളുകൾ രാജ്യത്ത് രോഗമുക്തരായ ദിവസമാണ് ഇന്ന്. 

 

 

 

Find out more: