
മാസ്‌ക് ധരിച്ചാല്‍ നടപടി! ഉപരാഷ്ട്രപതിയുടെ ലോക് ഡൗണിന് മുമ്പുള്ള വീഡിയോ പുറത്ത്. ഇപ്പോൾ മാസ്ക് വയ്ക്കണമെങ്കിൽ നേരത്തെ മാസ്ക് വച്ചതിനെ തുടർന്ന് അത് വയ്ക്കാൻ പറഞ്ഞിരുന്നത്രെ അതും രാഷ്ട്രപതി ഭവനിൽ. അതായത് പുറത്തുപോയി മാസ്‌ക് മാറ്റി വരാനും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും വെങ്കയ്യ നായിഡു പറയുന്നത് വീഡിയോയില്‍ കാണാം.
പ്രധാനമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാജ്യസഭയില്‍ മാസ്ക് ധരിച്ചെത്തിയ അംഗങ്ങളോട്
ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു മാസ്ക് മാറ്റാന്‍ ആവശ്യപ്പെടുത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. അതായത് "നിങ്ങള്‍ എല്ലാവരും മുതിര്‍ന്ന അംഗങ്ങള്‍ അല്ലേ, സഭയില്‍ മാസ്‌ക് അനുവദിക്കില്ല. ഇവിടെ ചില നിയമങ്ങളും രീതികളും ഉണ്ട്. മാസ്ക് ധരിച്ചവര്‍ പുറത്ത് പോയി മാസ്‍ക് മാറ്റിയിട്ട് വരൂ" എന്ന് ഉപരാഷ്ട്രപതി പറയുന്നത് വീഡിയോയില്‍ കാണാം.
കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് അന്ന് സഭയിലേക്ക് മാസ്ക് ധരിച്ചാണ് അംഗങ്ങള്‍ എത്തിയിരുന്നത്. മാര്‍ച്ച് 18ന് രാജ്യസഭയില്‍ ഉണ്ടായ സംഭവങ്ങള്‍ എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു സഭ ചേര്‍ന്ന ഉടനെ മാസ്‌ക് ധരിച്ചെത്തിയ എം.പിമാരോട് മാസ്ക് മാറ്റാന്‍ പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ശേഷം മെയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക് ഡൗണ്‍ ആരംഭിച്ചത്.
നിലവില്‍ മെയ് 17 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ആദ്യമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ്-19 വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഏപ്രില്‍ 14 വരെ വീണ്ടും നീട്ടുകയായിരുന്നു. അതേസമയം ഈ സാഹചര്യത്തില്‍ യാത്രകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കർശനമായ നിർദേശങ്ങൾ ആണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്.
ടിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ചും സ്റ്റേഷനില്‍ എത്തേണ്ട സമയക്രമം സംബന്ധിച്ചും ആരോഗ്യപരിശോധന സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്. ടിക്കറ്റ് കരസ്ഥമാക്കിയവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.