കൊറോണ  കാലത്ത്  ചൈഅന്യെ ഒറ്റപ്പെടുത്തി രാജ്യങ്ങൾ കൂട്ടത്തിൽ ഇന്ത്യയും. കൊറോണയുടെ ഉറവിടം തന്നെ ചൈനയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ശത്രുത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകശക്തിയാകാനുള്ള പോരാട്ടത്തിലാണ് ഇരു രാജ്യങ്ങളും. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസിന്‍റെ കാര്യത്തില്‍ അമേരിക്ക മാത്രമല്ല ചൈനയ്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷം അയല്‍രാജ്യമായ ഇന്ത്യയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.

 

 

  പകര്‍ച്ചവ്യാധിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത് വൈകിപ്പിക്കാന്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസിനോട് ഷി ജിന്‍പിങ് നേരിട്ട് ആവശ്യപ്പെട്ടതായാണ് പുറത്ത്ക് വരുന്ന റിപ്പോര്‍റ്റുകൾ സൂചിപ്പിക്കുന്നത്. ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്‍പീഗലാണ് ‌ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തരം ററിപ്പോര്‍ട്ടുകളും ആരോപണങ്ങളുമെല്ലാം ചൈനയും ഡബ്ല്യുഎച്ച്ഒയും നിഷേധിക്കുകയാണ് ചെയ്‍തത്.

 

 

  മാത്രമല്ല പുതിയ തരം കൊറോണ വൈറസാണ് കൊവിഡ്-19 പടര്‍ത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വൈറസ് എങ്ങനെയാണ് ആദ്യമായി മനുഷ്യരിലേക്ക് എത്തിയത് എന്നതിന് ശാസ്ത്രലോകത്തിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ചൈന പറയുന്നത്. എന്നാല്‍ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

 

  കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കാന്‍ ലോകാരോഗ്യ സംഘടനയോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തന്നെ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജനുവരി 23-നാണ് വുഹാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.  അതുവരെ നഗരത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ചൈനയ്ക്ക് പുറത്ത് പോകാനും തടസ്സമില്ലായിരുന്നു.

 

 

  നിരവധിയാളുകള്‍ വുഹാന്‍ ഉള്‍പ്പെടെയുള്ള ചൈനീസ് നഗരങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോയി. വുഹാനില്‍ നിന്ന് ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ആളുകള്‍ യാത്ര ചെയ്‍തു. യഥാര്‍ഥത്തില്‍ വൈറസ് പടരാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായിരുന്നു അപ്പോള്‍. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന് മുമ്പുതന്നെ വൈറസ് വാഹകരായ നിരവധിയാളുകള്‍ ലോകത്തിന്‍റെ പല ഭാഗത്തും എത്തിക്കഴിഞ്ഞിരുന്നു. അതിനിടയിലാണ് കണക്കുകളും ചൈന മറച്ചുവെച്ചതായി ആരോപണമുണ്ട്.

 

  യുഎസ് മാത്രമല്ല, ഇപ്പോള്‍ ചൈനയെ ചോദ്യം ചെയ്യുന്നത്. വൈറസ് എങ്ങനെ പടര്‍ന്നു എന്നതിന് ചൈന ഉത്തരം പറയണമെന്നാണ് ബ്രിട്ടന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഏറ്റവും ഒടുവില്‍ അയല്‍രാജ്യമായ ഇന്ത്യയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. മാത്രമല്ല, വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് ചൈനീസ് ഗവേഷകര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വൈറസിനെ തിരിച്ചറിഞ്ഞതിന് ശേഷവും ചൈന വിവരങ്ങള്‍ സ്വന്തം ജനങ്ങളില്‍ നിന്ന് പോലും മറച്ചുവെക്കുകയും ലോകത്തെയാകെ മഹാദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണുണ്ടായത്.

 

 

  ഒപ്പം വൈറസ് മനുഷ്യസൃഷ്‍ടിയല്ലെങ്കിലും ഉത്തരവാദി രോഗവ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്നാണ് യുഎസ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ട്രംപ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതല്ലെങ്കിലും രോഗവ്യാപനം മറച്ചുവെച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. രോഗവ്യാപനം തുടങ്ങി ഒരു മാസത്തോളമായിട്ടാണ് ചൈന വിവരങ്ങള്‍ പുറത്തുവിട്ടത്.

 

 

 ചൈനയുടെ സാമ്പത്തിക തകര്‍ച്ച ഇന്ത്യയുടെ അവസരമാക്കാനുള്ള ശ്രമങ്ങള്‍ യുപിയിലെയും ഗുജറാത്തിലെയും സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യുകയാണ്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോള കമ്പനികള്‍ ചൈന വിട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ചൈനയ്ർക്കെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ചൈനയില്‍ നിക്ഷേപമുള്ള യുഎസ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

 

 

  കൂടുതല്‍ വിദേശ കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനായാല്‍ സാമ്പത്തികശക്തിയില്‍ ചൈനയെ മറികടക്കാനാകുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. കൊറോണ വൈറസ് ലാബില്‍ സൃഷ്‍ടിക്കപ്പെട്ടതാണെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരി കഴിഞ്ഞദിവസം പറഞ്ഞത്. വൈറസ് സ്വാഭാവികമായി പ്രകൃതിയില്‍ ഉണ്ടായതല്ലെന്നും ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായി ബോധ്യപ്പെട്ടതായാണ് ഗ‍ഡ്‍കരി പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇന്ത്യ സംശയം ഉന്നയിക്കുന്നത്. വൈറസില്‍ തകര്‍ന്ന ചൈന യഥാര്‍ഥത്തില്‍ ഒരു വലിയ അവസരമാണെന്നാണ് നേരത്തെ ഇന്ത്യന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. 
 

Find out more: