
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 47.17 ലക്ഷമായി. കോവിഡ് ബാധിതരായി ഇതുവരെ മരണപ്പെട്ടത് 3.12 ലക്ഷം പേരാണ്.
നിലവില്‍ 25.94 ലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18.10 പേര്‍ രോഗമുക്തായപ്പോള്‍ 44,828 പേരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ഏറ്റവും അധികം കോവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 15.07 ലക്ഷം ആയി. 89,599 പേരാണ് ഇതുവരെ മരണപ്പെട്ടത്.
രാജ്യത്ത് പ്രതിദിനം ആയിരത്തിധികം പേരാണ് മരിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ മരണസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ബ്രിട്ടനാണ്.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 468 %േരാണ് മരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ മരണം 34,466 ആയി.
മറ്റു രാജ്യങ്ങളെക്കാള്‍ ബ്രസീലിലെ അവസ്ഥ അതീവ ഗുരുതരമാകുകയാണ്.
14,000 ത്തിലധികം കോവിഡ് കേസുകളാണ് ബ്രസീലില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ 24 മണിക്കൂറിനിടെ 816 പേരാണ് മരണപ്പെട്ടത്. ഇതുവരെ 15,633 പേര്‍ര്‍ക്ക് ബ്രസീലില്‍ മരണം സംഭവിച്ചു.
അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുനേ്ാഴും രാജ്യത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.
രോഗ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് റഷ്യ. എന്നിരുന്നാലും മരണസംഖ്യ 2,537 മാത്രമാണ്. സ്‌പെയിനില്‍ 2.77 ലക്ഷം പേര്‍, യു.കെ 2.40 ലക്ഷം, ബ്രസീല്‍ 2.33 ലക്ഷം, ഇറ്റലി 2.25 ലക്ഷം, ഫ്രാന്‍സ് 1.8 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്