തടി കുറയ്ക്കാൻ സൂര്യ മുദ്ര അഭ്യസിക്കാം. അതും വെറും 45  മിനിറ്റ് കൊണ്ട്!   ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തിലും ഇതു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്. ആര്‍ക്കും ചെയ്യാന്‍ സാധിയ്ക്കുന്നവയാണ് ഇത്. കയ്യിലെ ചില മുദ്രകളാല്‍ ആരോഗ്യത്തെ ബാധിയ്ക്കുന്ന അവസ്ഥകളെ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ചിലത്. വെയ്റ്റ്‌ലോസ് മുദ്രയാണ് ഇത്.

 

  ഇത് ശരീരത്തിലെ അഗ്നി എന്ന ഘടകത്തെ ഊര്‍ജിതപ്പെടുത്തുന്നു. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. പ്രിഥ്വി അഥവാ ഭൂമി എന്ന ഘടകത്തെ കുറയ്ക്കുന്നു. ഇതു വഴി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും കുറച്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക മുദ്രയാണിത്. അതായത് ഇനി തടി കുറയ്ക്കാൻ വളരെ സിംപിളാണ് എന്നാണു പറഞ്ഞു വരുന്നത്. മുദ്ര,അഥവാ ഹാന്റ് ജെസ്‌റ്റേഴ്‌സിന് നൃത്ത ലോകത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

 

 

  കൈ മുദ്രകളിലൂടെയാണ് നര്‍ത്തകി കാണികളുമായി സംവദിയ്ക്കുന്നത്. ഇന്ത്യയുടെ ചികിത്സാ രീതികളിലും യോഗ പോലുള്ള ശാസ്ത്രശാഖകളിലുമെല്ലാം തന്നെ മുദ്രകള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ആരോഗ്യ ചികിത്സാ രംഗത്തും ഇതിനു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പല രോഗ ശമന രീതികള്‍ക്കും മുദ്രകളിലൂടെയുളള ചികിത്സാരീതികള്‍ അനുവര്‍ത്തിച്ചു വരുന്നുമുണ്ട്. സൂര്യമുദ്ര മുദ്രകളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. പ്രിഥ്വി ക്ഷമക് മുദ്ര എന്നാണ് ഇതിന്റെ മറ്റൊരു പേര്. സൂര്യന്റെ ഊര്‍ജം ശരീരത്തിലേയ്ക്ക് ആവാഹിച്ചു തരുന്ന ഒന്നാണിത്.

 

 

  ഇതിന്റെ ഏറ്റവും പ്രധാന ഗുണമെന്നത് ഇത് ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.  കഫ ശരീരമുള്ളവരെങ്കില്‍ തടി കൂടിയ, പതുക്കെ ചലിയ്ക്കുന്ന, മടിയുള്ള, ശരീരത്തില്‍ കഫം കൂടുതലുള്ള തരക്കാര്‍. തടിയുള്ളവര്‍ ഡയറ്റിനൊപ്പം ഈ മുദ്ര കൂടി ശീലമാക്കിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഫലം ലഭിയ്ക്കുമെന്നു പറയാം. ആയുര്‍വേദ തത്വങ്ങള്‍ അനുസരിച്ചാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്. ആയുര്‍വേദ പ്രകാരം മൂന്നു തരത്തിലെ ദോഷങ്ങളാണ് അസുഖങ്ങള്‍ക്കു കാരണമാകുന്നത്.

 

 

  വാത, പിത്ത, കഫ ദോഷങ്ങളാണിവ. പ്രത്യേകിച്ചും കഫ വിഭാഗത്തില്‍ പെടുന്ന ശരീരമുള്ളവര്‍ക്കു തടി കുറയ്ക്കാന്‍ പറ്റിയ മുദ്രയാണിത്. മോതിരവിരലില്‍ ഉള്ളത് എര്‍ത്ത് അഥവാ ഭൂമി എന്ന ഘടകമാണ്. തള്ളവിരലിലേത് അഗ്നി എന്നതും. തള്ള വിരല്‍ കൊണ്ട് മോതിര വിരലില്‍ മര്‍ദം പ്രയോഗിയ്ക്കുമ്പോള്‍ എര്‍ത്ത് അഥവാ ഭൂമി എന്ന ഘടകത്തെ അഗ്നി എന്ന ഘടകം കീഴപ്പെടുത്തുന്നു.  ഇതു ചെയ്യാനും വളരെ എളുപ്പമാണ്. കൈ നിവര്‍ത്തിപ്പിടിയ്ക്കുക. മോതിരവിരല്‍ മടക്കുക.

 

 

  ഇതിനു മുകളില്‍ തള്ളിവിരല്‍ വച്ച് അമര്‍ത്തിപ്പിടിയ്ക്കുക. വല്ലാതെ അമര്‍ത്തേണ്ടതില്ല. ചെറിയൊരു മര്‍ദം പ്രയോഗിച്ചാല്‍ തന്നെ മതിയാകും.  ഒറ്റ പ്രാവശ്യം, അതായത് 45 മിനിറ്റു തന്നെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെയുളള സമയത്ത് സൂര്യന് അഭിമുഖമായി ഇതു ചെയ്യുന്നതാണു കൂടുതല്‍ ആരോഗ്യകരവും. ഇത് ശരീരത്തില്‍ എനര്‍ജി നിറയ്ക്കുന്ന ഒന്നു കൂടിയാണ്. തടി കുറയ്ക്കാന്‍ ദിവസവും ഈ മുദ്ര 45 മിനിറ്റു നേരം പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്.

 

 

  അതായത് ഇങ്ങനെ പിടിച്ച് 45 മിനിററിരിയ്ക്കുക. ഇത്രയും സമയം ഒരുമിച്ചു കിട്ടാന്‍ ബുദ്ധിമുട്ടെങ്കില്‍ 15 മിനിററു വീതമുള്ള മൂന്നു തവണയായി ഇതു ചെയ്യാം.  45 മിനിറ്റില്‍ കൂടുതല്‍ ഈ മുദ്ര ചെയ്യുന്നത് നല്ലതല്ല. ഇത് ശരീരം കൂടുതല്‍ ചൂടാകുവാന്‍ കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ദിവസവും 45 മിനിററു നേരം മാത്രം ഇതു ചെയ്യുക. മാത്രമല്ല, പിത്ത ദോഷമുളളവര്‍, പിത്ത ശരീരമെങ്കില്‍ ഇതു ചെയ്യരുത്.

 

  അതായത് അപചയ പ്രക്രിയ അഥവാ മെറ്റബോളിസം അഥവാ കൊഴുപ്പു കൂടുതല്‍ പെട്ടെന്നു കത്തിപ്പോകുന്ന പ്രകൃതമുള്ളവര്‍, പെട്ടെന്നു കോപം വരുന്നവര്‍, അള്‍സറുള്ളവര്‍, എണ്ണമയമുള്ള ചര്‍മമുള്ളവര്‍, മുഖക്കുരു ഉള്ളവര്‍ തുടങ്ങിയവര്‍ ഇതു ചെയ്യരുത്.  ശരീരത്തില്‍ ചൂടു തീരെ കുറവുള്ളവര്‍, തണുത്ത കാലും കയ്യുമുള്ളവര്‍, തണുപ്പു തീരെ താങ്ങാന്‍ സാധിയ്ക്കാത്തവര്‍, അമിത വണ്ണമുള്ളവര്‍, ഹൈപ്പോതൈറോയ്ഡുള്ളവര്‍, വിശപ്പില്ലാത്തവര്‍, മലബന്ധമുള്ളവര്‍, ദഹന പ്രശ്‌നങ്ങളുള്ളവര്‍, വിയര്‍ക്കാത്തവര്‍, കണ്ണിനോ ചെവിയ്‌ക്കോ പ്രശ്‌നമുള്ളവര്‍, തിമിരമുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഈ മുദ്ര ഏറെ ഗുണം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. 

 

 

Find out more: