കോവിഡ് രോഗികളുടെ എണ്ണത്തിൽ മാറ്റമില്ലാതെ സംസ്‌ഥാനം കുതിക്കുന്നു. കൊറോണ കേരളത്തെയാകെ മുറുകെ പിടിച്ചിരിക്കുകയാണെന്നു തന്നെ പറയാം.  178 പേരാണ് രോഗം സ്ഥിരീകരിച്ചത് ചികിത്സയിലുള്ളത്. രോഗ ലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിലാക്കി. വിവിധ ആശുപത്രികളിലായി 22 പേര്‍ നിരീക്ഷണത്തിലാണ്. അതിനിടെ കൊവിഡ് 19 സ്ഥിരീകരിച്ച രോഗി മുങ്ങിയത് ആരോഗ്യവകുപ്പിന്റെ വീഴ്ചയായി.

 

 

  ജില്ലയില്‍ 13 പേര്‍ക്ക് രോഗമുക്തരായെങ്കിലും 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ കണക്കില്‍ മാറ്റമില്ല. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചത്തെ രോഗബാധിതരുടെ കണക്കില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരില്ല. ജില്ലയില്‍ വ്യാഴാഴ്ച പരിശോധനയ്ക്കായി 341 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ഇതുവരെ 12,499 സാമ്പിളുകള്‍ അയച്ചതില്‍ 10,770 ഫലങ്ങള്‍ ലഭ്യമായി. 78 പേര്‍ രോഗമുക്തരായി.

 

 

 

  സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്‌മെന്റഡ് സര്‍വൈലന്‍സ് പ്രകാരം 195 സാമ്പിളുകളാണ് പരിശോധിച്ചത്.മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് കഴിഞ്ഞ അഞ്ചാം തീയതി മുങ്ങിയത്. ചികിത്സയ്ക്കിടെ രോഗിയെ കാണാതായിട്ടും വിവരം ആറുദിവസത്തോളം കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വിശാഖപട്ടണത്തില്‍ എത്തിയതായി വിവരം ലഭിച്ചു.

 

 

 

   അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫാണ്. കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടര്‍ന്ന് മധുര സ്വദേശിയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം നമുക്ക് എങ്ങനെ ഈ സാഹചര്യത്തിൽ കൊറോണ പരിശോധന നടത്തേണ്ടതെങ്ങനെ എന്ന് നോക്കാം. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിർണയിക്കാനുള്ള പരിശോധനയിൽ രക്ത പരിശോധന ഉൾപ്പെടുന്നില്ല. വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ സാമ്പിൾ എടുത്ത് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

 

 

 

 

  ഈ ഭാഗത്തു നിന്ന് സാമ്പിൾ ശേഖരിച്ച ശേഷം നോഡൽ ആശുപത്രീകളിലെ ആരോഗ്യ വിദഗ്ധർ നിങ്ങളുടെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കുകയും, അതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണ്ടതുണ്ടോ എന്ന് നിശ്ചയിക്കുകയും ചെയ്യും. അതല്ലെങ്കിൽ സ്വന്തം വീടുകളിൽ സ്വയം ഐസൊലേറ്റ് ചെയ്ത് പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. 

Find out more: