ഇലുമ്പി പുലിയെ പറ്റിയുള്ള ഗുണങ്ങൾ ഒന്നറിഞ്ഞാലോ. അതെ, അതൊരു ഗംഭീര ഗുണങ്ങൾ തന്നെയാണ്. പുളിയും ചവർപ്പും ഒക്കെ അല്പം കൂടുതൽ ആയതിനാൽ ഒട്ടുമിക്ക ആളുകളും ഈ പുളി അധികമൊന്നും അങ്ങനെ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഉണ്ടാകുന്നവയിൽ കൂടുതലും പാഴായി പോകാറാണ് പതിവ്. പഴങ്ങളുടെ ഉള്ളിലായി തവിട്ട് നിറമുള്ള ചെറിയ വിത്തുകൾ ഉൾക്കൊള്ളുന്നുണ്ട്.
പഴുത്തു കഴിയുമ്പോൾ അവ പൂർണ്ണമായും മൃദുവായി മാറും. പഴങ്ങൾ കൂടാതെ, ഇലുമ്പി പുളി വൃക്ഷത്തിന്റെ വിത്തുകൾക്കും പൂക്കൾക്കുമെല്ലാം കാര്യമായ ഔഷധ ചികിത്സാ മൂല്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അവ പലതരം ഔഷധ മരുന്നുകൾ തയ്യാറാക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്.ഒരു ഇലുമ്പിപ്പുളി മരത്തിന് പരമാവധി 10 മീറ്റർ ഉയരമുണ്ടാകും. മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് അനേകകാലം ഇത് നിലനിൽക്കും. പൂത്തുനിൽക്കുമ്പോൾ ചുവന്നതും പർപ്പിൾ നിറമുള്ളതുമായ പൂക്കൾ വിടർത്തും ഈ മരം. ഒടുവിലിവ മഞ്ഞ-പച്ച നിറമുള്ള പഴങ്ങളായി മാറുന്നു. നേർത്ത ഘടനയുള്ള ഈ പഴത്തിന് വ്യക്തമായ പുളിപ്പും ചവർപ്പും കലർന്ന ഒരു രുചിയാണുള്ളത്.
അവെർഹോവ ബിലിംബി എന്നാണ് ഇതിൻറെ ശാസ്ത്രീയ നാമം. വീട്ടിലെ മീൻകറി അടക്കമുള്ള പലതരം കറികളിലും സൂപ്പുകളിലും ഒക്കെ സ്വാദ് പകരാനായി പണ്ടു മുതൽക്കേ ഇത് നമ്മൾ ഉപയോഗിച്ചുവരുന്നു.തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പരിതസ്ഥിതികളിൽ വ്യാപകമായി വളരുന്ന ഒന്നാണ് ഇലുമ്പി പുളി വൃക്ഷം. ബംബ്ലിംഗ് പ്ലം, അച്ചാർ പഴം, എന്നിവയുൾപ്പെടെ നിരവധി പേരുകളിൽ ലോകമെമ്പാടും അറിയപ്പെടുന്നു ഈ കുഞ്ഞൻ ഫലം.
നമ്മുടെ ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാനും, രക്താതിമർദ്ദം ചികിത്സിക്കാനും, അസ്ഥികളെ ശക്തിപ്പെടുത്താനും ചുമയും ജലദോഷവും പോലുള്ള രോഗങ്ങളെ പൂർണമായും അകറ്റിനിർത്താനുമായി ഇലുമ്പി പുളി ഏറ്റവും സഹായകരമാണ് എന്ന് പറയപ്പെടുന്നു. വ്യത്യസ്തമായ രുചിയും സുഗന്ധവും കൂടാതെ ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ഇലുമ്പി പുളിയിൽ ആരോഗ്യത്തെ മികച്ച രീതിയിൽ സ്വാധീനിക്കുന്ന പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
ശാരീരിക ആരോഗ്യത്തിൻ്റെ അടിസ്ഥാന അവശ്യ ഘടകങ്ങളായ കാർബോഹൈഡ്രേറ്റ്, നാരുകൾ, പ്രോട്ടീൻ എന്നിവയ്‌ക്ക് പുറമേ, വിറ്റാമിൻ സി, വിറ്റാമിൻ ബി , കാൽസ്യം, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, ടെർപെൻസ് എന്നിവയും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിൽ അതിശയകരമായ പങ്ക് വഹിക്കാൻ ഈയൊരു പഴത്തിന് സാധിക്കും.
ഭക്ഷണത്തിൽ ഇലുമ്പി പുളി പഴം ചേർത്താൽ ലഭിക്കുന്ന എണ്ണമറ്റ ആരോഗ്യഗുണങ്ങളെക്കുറിച്ച് കൂടുതലറിയാം. അതിശയകരമായതും ആരോഗ്യ ക്ഷേമത്തിന് സഹായമരുളുന്നതുമായ ഗുണങ്ങൾ കാരണം അമേരിക്ക, ഓസ്‌ട്രേലിയ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പല പ്രദേശങ്ങളിലും ഇന്ന് ഇലുമ്പി പുളി ഫലങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു.