വിറ്റാമിൻ ഇ ടാബ്ലറ്റ്സിനു ഗുണമോ ദോഷമോ? ആരോഗ്യം സംരക്ഷിക്കാനും ശരീര സൗന്ദര്യം നിലനിർത്താനും ആളുകൾ നെട്ടോട്ടമോടുകയാണ്. ചർമ്മ സംരക്ഷണവും കേശ സംരക്ഷണവുമൊക്കെ ഇതിന്റെ ഭാഗമാണ്.മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. യൗവ്വനം. ശരീര സൗന്ദര്യം, ആരോഗ്യം, ഉന്മേഷം ഊർജ്ജസ്വലത തുടങ്ങിയവയെല്ലാം ഒന്നുപോലെ ചേർന്ന കാലഘട്ടമാണ് ഇത്.

 

 

   എന്നാൽ തെറ്റായ ജീവിത ശൈലികൾ ഇന്നത്തെ യുവത്വത്തിന്റെ സകല പ്രസരിപ്പുകളും നഷ്ടപ്പെടുത്തുന്നു.കേശകാന്തിക്കും ചർമ്മകാന്തിക്കും ഒരുപോലെ സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ വിറ്റാമിൻ E ഓയിലുകളും വിറ്റാമിൻ E ക്യാപ്സ്യൂളുകളും ഇന്ന് വിപണിയിൽ സുലഭമാണ്. കേശ-ചർമ്മ സൗന്ദര്യത്തിന് വിറ്റാമിൻ E എങ്ങനെ സഹായിക്കുമെന്ന് നോക്കാം.ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകങ്ങളിലൊന്നാണ് വിറ്റാമിൻ E.

 

 

 

  ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ജീവകമാണിത്. എന്നാൽ ഇന്നത്തെ യുവതലമുറ വിറ്റാമിൻ ഇ യെ കൂടുതൽ സ്നേഹിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. എന്താണെന്നല്ലേ? സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ E. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള മിക്ക സൗന്ദര്യ വർദ്ധക ഉല്പന്നനങ്ങളുടെയും മുഖ്യ ഘടകം വിറ്റാമിൻ E ആണ്.

 

 

 

  വിറ്റാമിൻ E ഓയിലോ അല്ലെങ്കിൽ ക്യാപ്സ്യൂൾ പൊട്ടിച്ചതോ മുടിയിലോ ചർമ്മത്തിന്റെ തേച്ചാൽ യാതൊരു പാർശ്വ ഫലങ്ങളും ഉണ്ടാകില്ല. എന്നാൽ ഉള്ളിൽ കഴിക്കണമെങ്കിൽ അത് ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുന്നതാണ് നല്ലത്.ഒലീവ് ഓയിലും വിറ്റാമിൻ E ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർത്തതും മിക്സ് ചെയ്ത ശേഷം സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ തേക്കാവുന്നതാണ്. വിറ്റാമിൻ E ഓയിൽ മാത്രം തേക്കുന്നതും ഗുണം ചെയ്യും.

 

 

 

  ആറാം മാസം മുതൽ വിറ്റാമിൻ ഇ ഓയിൽ അടിവയറ്റിലെ കാലുകളിലും തേച്ച് തുടങ്ങുന്നത് പ്രസവശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാകാൻ സഹായിക്കും.പ്രസവശേഷം മിക്ക സ്ത്രീകളും ഉന്നയിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വയറ്റിൽ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ. ഇത്തരം മാർക്കുകൾ ഇല്ലാതാക്കാൻ ഗർഭകാലത്ത് തന്നെ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.വിവിധ കാരണങ്ങളാൽ കണ്ണിനടിയിൽ കറുപ്പ് നിറം ഉണ്ടാകാം. ഉറക്കക്കുറവ്, പോഷകക്കുറവ്, പാരമ്പര്യം എന്നിവ അവയിൽ ചിലത് മാത്രം. വിറ്റാമിൻ E അടങ്ങിയ അണ്ടർ ഐ ക്രീം തേക്കുന്നത് നന്നായിരിക്കും.

 

 

 

  അല്ലെങ്കിൽ ഒരു വിറ്റാമിൻ E ഗുളിക പൊടിച്ച ശേഷം ബദാം ഓയിലിൽ ചാലിച്ച് കൺതടങ്ങളിൽ തേച്ചാൽ ഈ കറുപ്പ് നിറം മാറിക്കിട്ടും. വിറ്റാമിൻ E ഗുളികയ്ക്ക് പകരം വിറ്റാമിൻ E ക്യാപ്സ്യൂൾ അല്ലെങ്കിൽ വിറ്റാമിൻ ഇ ഓയിൽ ഇവയിലേതെങ്കിലും ചേർത്താലും മതി.
വിണ്ടു കീറിയ ചുണ്ടുകളെ സംരക്ഷിക്കാൻ ഇനി വിറ്റാമിൻ E ഓയിൽ മതി.

 

 

 

 

  അര ടീ സ്പൂൺ തേനിലേയ്ക്ക് ഒരു വിറ്റാമിൻ E ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം ചുണ്ടുകളിൽ തേക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ചുണ്ടുകൾ കൂടുതൽ ഹൈഡ്രേറ്റ് ആകുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ മിശ്രിതം തേക്കുന്നതാണ് എപ്പോഴും നല്ലത്. 

Find out more: