ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നു. ശരാശരി ഒന്നേകാല്‍ ലക്ഷത്തിനു മുകളിലാണ് പ്രതിദിനം പുതിയ കൊവിഡ് രോഗികളുണ്ടാകുന്നത്.
നിലവില്‍ 8,113,679 ആണ് കൊവിഡ് ബാധിതരുടെ എണ്ണം. 439,085 പേര്‍ ഇതുവരെ മരണമടഞ്ഞു. 4,213,602 പേര്‍ രോഗമുക്തരായി. 3,460,992 പേര്‍ ചികിത്സയിലാണ്. പ്രതിദിനം മൂവായിരത്തിന് മേല്‍ ആളുകളാണ് മരണപ്പെടുന്നത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത് തുടരുകയാകയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യയും. 11,000ന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം.
300ന് മുകളിലാണ് അടുത്തനാളുകളില്‍ മരണം രേഖപ്പെടുത്തുന്നത്. മരണനിരക്ക് ഉയര്‍ന്നതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമതെത്തി. അമേരിക്കയില്‍ ഇതുവരെ 2,182,950 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 118,283 പേര്‍ മരണമടഞ്ഞു.
ബ്രസീലില്‍ 891,556 പേര്‍ രോഗികളായപ്പോള്‍ 44,118 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 537,210പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ7,091 പേര്‍ മരിച്ചു. ഇന്ത്യയില്‍ രോഗബാധിതര്‍ 343,026 വും മരണസംഖ്യ 9,915ലുമെത്തി. ബ്രിട്ടണില്‍ 296,857 പേര്‍ രോഗികളായി. 41,736 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 291,189 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ച്.
27,136പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ ഇത് യഥാക്രമം 237,290 വും 34,371 വും ആണ്. ഫ്രാന്‍സ് ആണ് മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു രാജ്യം. 157,372 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29,436 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുകയാണ്.
നിലവില്‍ 150,264 പേര്‍ രോഗികളായി. 17,580 പേര്‍ മരണമടഞ്ഞു. ബെല്‍ജിയം ആണ് മരണനിരക്കില്‍ ഒമ്പതാമത്. ഇവിടെ 60,100 പേര്‍ രോഗികളായപ്പോള്‍ 9,661 പേര്‍ മരണമടഞ്ഞു. ലോകം മുഴുവനും വളരെയധികം ഭീതിജനകമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് രോഗികളുടെ എണ്ണം ഏതാണ്ട് അടുത്ത മാസത്തോടുകൂടി ഇതിനെ ഇരട്ടിയായി മാറും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും പിടികിട്ടാത്ത തരത്തിൽ വർദ്ധിച്ചു കഴിഞ്ഞു. ദാം ജാഗ്രത ആയിരിക്കേണ്ടത് അനിവാര്യമാണ്.