
ആർത്തവം ഒപ്പം ചന്ദ്രനും.അതെ ഇവ തമ്മിൽ ചില താരതമ്യങ്ങളുണ്ട്. പെണ്‍കുട്ടികളില്‍ 11-14 വയസില്‍ തുടങ്ങി 50കളില്‍ മെനോപോസോടെ നിലയ്ക്കുന്നു, ആര്‍ത്തവം. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് ഇവിടെ മുഖ്യ പങ്കു വഹിയ്ക്കുന്ന ഒന്ന്. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള ഓവുലേഷനാണ് ഗര്‍ഭധാരണം എന്ന പ്രക്രിയയെ സഹായിക്കുന്നത്. ആര്‍ത്തവമില്ലാത്തവരില്‍ ഓവുലേഷനുമുണ്ടാകില്ല.
ഇവരില്‍ ഗര്‍ഭധാരണ സാധ്യതയുമില്ല എന്നതാണു വാസ്തവം.ആര്‍ത്തവമെന്നത് പ്രത്യുല്‍പാദന ക്ഷമമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ സംഭവിയ്ക്കുമ്പോള്‍ നടക്കുന്ന സാധാരണ പ്രക്രിയകളിലൊന്നെന്നു പറയാം. ശരീരത്തില്‍ ഗര്‍ഭധാരണത്തിനു വേണ്ടി, കുഞ്ഞിനായി സംഭരിച്ചു വച്ചിരുന്ന കരുതല്‍ ഗര്‍ഭധാരണം നടക്കാതെയാകുമ്പോള്‍ സ്ത്രീ ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന പ്രക്രിയ എന്നു പറയാം. ഇതിനര്‍ത്ഥം മാസം എന്നാണ് ഗ്രീക്ക് ഭാഷയില്‍ മെനി എന്നത് ചന്ദ്രന്‍ എന്ന അര്‍ത്ഥം വരുന്ന ഒന്നാണ്. പണ്ടു മുതല്‍ തന്നെ, അതായത് ശാസ്ത്രീയ വിശദീകരണങ്ങള്‍ ലഭ്യമല്ലാത്ത കാലഘട്ടത്തില്‍ പോലും ചന്ദ്രനേയും ആര്‍ത്തവത്തേയും തമ്മില്‍ ബന്ധപ്പെടുത്തിപ്പറഞ്ഞിരുന്നു.
ഇനി ചന്ദ്രനുമായി, അതായത് ആകാശത്തിലെ ചന്ദ്രനുമായി ആര്‍ത്തവത്തിന് എന്താണ് ബന്ധം എന്നത്. പൊതുവേ ആദ്യാര്‍ത്തവത്തെ ബ്ലഡ് ഇന്‍ ദി മൂണ്‍ എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. മെന്‍സ്‌ട്രേഷന്‍ എന്ന വാക്ക് മെന്‍സിസ് എന്ന ലാറ്റില്‍ പദത്തില്‍ നിന്നും വന്നതാണ്. അമാവാസി ദിവസം അതായത് ന്യു മൂണ്‍ ദിവസം അനുബന്ധിച്ച് ആര്‍ത്തവമുള്ള സ്ത്രീയില്‍ 14 ദിവസം കഴിയുമ്പോള്‍, അതായത് പൗര്‍ണമി, പൂര്‍ണ ചന്ദ്ര ദിനത്തോട്, ഫുള്‍ മൂണ്‍ ദിവസത്തോട് അനുബന്ധിച്ചാണ് ഓവുലേഷനുണ്ടാകുക എന്നും പൊതുവേ പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു വരുന്നു.
അതായത് ഈ സമയത്ത് സ്ത്രീകളില്‍ പ്രത്യുല്‍പാദന ശേഷി, ഗര്‍ഭധാരണ സാധ്യത ഏറെ കൂടുതലാണെന്നര്‍ത്ഥം.ആര്‍ത്തവ ചക്രത്തിന്റെ സാധാരണ കാലയളവ് 28 ദിവസം എന്നാണ് പറയുക. ചന്ദ്രന്‍ ഒരു തവണ വലം വയ്ക്കാനെടുക്കുന്നത് 29.5 ദിവസവും.പൂര്‍ണ ചന്ദ്ര ദിവസം സ്ത്രീയുടെ പ്രത്യുല്‍പാദനശേഷിയുമായി ഏറെ ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണു വാസ്തവം. ലോകത്തെ 50 ശതമാനം സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രവും ചന്ദ്രന്റെ ഈ കാലയളവുമായി ബന്ധമുണ്ടെന്നതാണ് ചില പഠനങ്ങള്‍ പറയുന്നത്.
സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയും ചന്ദ്രനുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്നു. കടലിലെ തിരകള്‍ ഇത്തരത്തിലെ പ്രകൃതി പ്രതിഭാസ ദിനങ്ങളില്‍ ഏറ്റയിറക്കം കാണിയ്ക്കുന്നതു പോലെ സ്ത്രീ ശരീരത്തിലെ ഈ പ്രത്യേക പ്രക്രിയയും ആര്‍ത്തവവുമായി ബന്ധപ്പെടുത്തിരിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനൊന്നും അത്ര സയന്റിഫിക് വിശദീകരണങ്ങളും ഇതു വരെയും ലഭിച്ചിട്ടില്ല. പ്രകൃതി മനുഷ്യനെ, ആരോഗ്യത്തെ, മനസിനെ സ്വാധീനിയ്ക്കുന്നുവെന്നത് സത്യം തന്നെയാണ്.
ഊര്‍ജമെന്നത് പ്രകൃതിയില്‍ നിറഞ്ഞിരിയ്ക്കുന്നു. നല്ലതും മോശവുമായി. ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലെ മാറ്റം ഒരാളുടെ നക്ഷത്രത്തിലും രാശിയിലും ശരീര ചക്രങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.ചന്ദ്രനുമായി ബന്ധപ്പെടുത്തി ഗര്‍ഭിണികളായ സ്ത്രീകളേയും ബന്ധപ്പെടുത്താറുണ്ട്. ഇതെക്കുറിച്ചു പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലര്‍ പറയും, ഈ സമയത്ത് പുറത്തിറങ്ങിയാല്‍ കുഞ്ഞിന് വൈകല്യങ്ങള്‍ വരുമെന്നും, മുച്ചുണ്ട് പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്നും മറ്റും. ഹൃദയ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, പേടി, സ്‌ട്രെസ്, തണുപ്പ്, കോള്‍ഡ് തുടങ്ങിയവ ഈ സയമത്തു വരുമെന്നും വിശ്വാസങ്ങളുണ്ട്.