മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് പരിശോധന സംവിധാനങ്ങൾ ചൂണ്ടി കാട്ടി മുഖ്യ മന്ത്രി പിണറായി വിജയൻ. യുഎഇയിലെ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഫലപ്രദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഎഇയില്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റുണ്ട്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാന കമ്പനികള്‍ അതത് രാജ്യങ്ങളിലെ ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് പരിശോധന നടത്തണം. അങ്ങനെ ചെയ്‍താല്‍ പ്രശ്‍നമുണ്ടാകില്ല.
പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തോട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഫ്‍തരാസ് എന്ന ആപ്പ് നിര്‍ബന്ധമാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ് നെഗറ്റീവായിരിക്കും. ഇതുള്ളവര്‍ക്ക് മാത്രമെ പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളൂ. അല്ലാത്തര്‍ പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷയാണ്. അതിനാല്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഈ പരിശോധന തന്നെ മതിയാകും. വേറെ പരിശോധന വേണ്ടെന്ന് ഖത്തറിലെ അംബാഡസര്‍ അറിയിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കേരളത്തിലെ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കുന്നതിനിടെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികളുടെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.അതേസമയം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതുപോലെ വന്ദേ ഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ യുഎഇയിലെ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഫലപ്രദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഎഇയില്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റുണ്ട്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാന കമ്പനികള്‍ അതത് രാജ്യങ്ങളിലെ ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് പരിശോധന നടത്തണം. അങ്ങനെ ചെയ്‍താല്‍ പ്രശ്‍നമുണ്ടാകില്ല. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ സര്‍ക്കാര്‍ നിര്‍ദേശത്തോട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഫ്‍തരാസ് എന്ന ആപ്പ് നിര്‍ബന്ധമാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ് നെഗറ്റീവായിരിക്കും. ഇതുള്ളവര്‍ക്ക് മാത്രമെ പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളൂ. അല്ലാത്തര്‍ പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷയാണ്. അതിനാല്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഈ പരിശോധന തന്നെ മതിയാകും. വേറെ പരിശോധന വേണ്ടെന്ന് ഖത്തറിലെ അംബാഡസര്‍ അറിയിച്ചിട്ടുണ്ട്.