
തൈരും ചെമ്പരത്തിപ്പൂവും ബെസ്ററ് കോമ്പിനേഷൻ. നര താല്‍ക്കാലികമായി മറയ്ക്കാന്‍ എല്ലാവരും ഉപയോഗിയ്ക്കുന്ന വഴി ഹെയര്‍ ഡൈ ആണ്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പല അസുഖങ്ങള്‍ക്കു വരെ ഇതു വഴി തെളിയ്ക്കും. ഇതിനു പരിഹാരമായി നമുക്കു തന്നെ ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങള്‍ ഏറെയുണ്ട്.അകാല നര ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്.
പണ്ട് പ്രായമാകുന്നവരെ ബാധിയ്ക്കുന്ന പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നിത് ചെറുപ്പക്കാരെ, എന്തിന് കുട്ടികളെ വരെ ബാധിയ്ക്കുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത മുതല്‍ സ്‌ട്രെസും അന്തരീക്ഷ മലിനീകരണവും തലയില്‍ ഒഴിയ്ക്കുന്ന വെള്ളവും മുടിയില്‍ ഉപയോഗിയ്ക്കുന്ന രാസ വസ്തുക്കളുമെല്ലാം ഇതില്‍ പെടും.ചെമ്പരത്തി ഇല ഉണക്കിപ്പൊടിച്ച് ഇതു തൈരില്‍ ചേര്‍ത്തു പുരട്ടാം. അല്ലെങ്കില്‍ ചെമ്പരത്തി ഇല കുഴമ്പാക്കി തൈരില്‍ ചേര്‍ത്തു തലയില്‍ തേയ്ക്കാം.
കുരുമുളക് പൊടി തൈരിൽ ചേർത്ത് നരച്ച മുടിയിൽ തേച്ച് പിടിപ്പിക്കുന്നത് അകാല നര തടയും.കറ്റാർ വാഴ അഥവാ അലോവേരയുടെ ജെൽ തൈരിൽ ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകുക.ഇതും നരയ്ക്കുള്ള മരുന്നാണ്.തൈര് പല കൂട്ടുകളായി ഉപയോഗിയ്ക്കുന്നത് മുടി നരയ്ക്കുന്നതു തടയാന്‍ നല്ലതാണ്. ഹെന്ന അഥവാ മയിലാഞ്ചിപ്പൊടിയും തൈരും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. മൈലാഞ്ചി പൊടിയും തൈരും സമം ചേർത്ത് എടുത്ത മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക.
ഒരു മണിക്കൂറിനു ശേഷം ഇത് കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുന്നത് മുടിക്ക് കൂടുതൽ നിറം ലഭിക്കാൻ സഹായിക്കും. വൃത്തിയാക്കിയ കറിവേപ്പിലയിൽ വെള്ളം ഒട്ടും അവശേഷിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തിളക്കുന്ന എണ്ണയിലേക്ക് ഇടുക. ഈ ഇലകൾ പൂർണ്ണമായി എണ്ണയിൽ അലിഞ്ഞു ചേരുന്നത് വരെ തിളപ്പിക്കണം. എണ്ണ തണുത്തതിനു ശേഷം തലയിൽ തേക്കാവുന്നതാണ്.
മുടിയുടെ ഓരോ ഇഴകളിലും നന്നായി തേച്ച് പിടിപ്പിച്ച് ഏകദേശം 45 മിനിട്ടിനു ശേഷം കഴുകി കളയാം. കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ കുപ്പിയിൽ സൂക്ഷിച്ച് ദിവസങ്ങളോ മാസങ്ങളോ ഉപയോഗിക്കാവുന്നതാണ്. നരച്ച മുടിക്ക് ഉത്തമ പരിഹാരമാണ് ഈ വിദ്യ. മുടി നരയ്ക്കാതിരിയ്ക്കാനും ഇതേറെ നല്ലതാണ്.മുടി നരയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. ഇതു തൈരില്‍ ചേര്‍ത്തു പുരട്ടാം. ഇത് അരച്ചു ഹെയര്‍ പായ്ക്കായി ഉപയോഗിയ്ക്കാം. ഇതിട്ടു കാച്ചിയ പ്രത്യേക എണ്ണയും നല്ലതാണ്.
ഒരു പിടി കറിവേപ്പില നന്നായി കഴുകി വൃത്തിയാക്കുക. സവാള നീര് മാത്രമായും തലയിൽ തേച്ച് പിടിപ്പിക്കാം. സവാള നീരിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ C യും അകാല നര തടയാൻ സഹായിക്കും. സവാള, ഉള്ളി നീര് വെളിച്ചെണ്ണയില്‍ ചേര്‍ത്തു പുരട്ടുന്നതും നല്ലൊരു പരിഹാര വഴി തന്നെയാണ്. മുടി നര തടയാനും മുടി വളരാനും സവാള നീര് ഏറെ ഉത്തമമാണ്. സവാള മാത്രമല്ല, ചെറിയുള്ളിയും നല്ലതാണ്. ഇതിലെ സള്‍ഫറാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. അല്പംസവാള നീര് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം.